Mumbai

നാസിക്കിൽ എംഎസ്ആർടിസി ബസ് ട്രക്കിൽ ഇടിച്ച് നിരവധി പേർ മരിച്ചു

അപകടത്തിന്റെ ദയനീയമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു

മുംബൈ: മുംബൈ-ആഗ്ര ഹൈവേയിൽ നാസിക് ജില്ലയിലെ ചന്ദ്‌വാഡിന് സമീപം 45 ഓളം യാത്രക്കാരുമായി സഞ്ചരിച്ച മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എംഎസ്ആർടിസി) ബസ് ട്രക്കിൽ ഇടിച്ചു. അപകടത്തിൽ അഞ്ച് പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

മുംബൈ-ആഗ്ര ഹൈവേയിൽ ചാന്ദ്‌വാദിന് സമീപം രാഹുദ് ഘട്ടിൽ രാവിലെ 9 നും 9.30 നും ഇടയിലാണ് അപകടം. പരിക്കേറ്റവരിൽ ചിലരുടെ നില അതീവഗുരുതരമാണെന്നും ഇവരെ ജില്ലാ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും റിപ്പോർട്ടുണ്ട്.

അപകടത്തിന്റെ ദയനീയമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസിന് സാരമായ കേടുപാടുകൾ സംഭവിച്ചതായി വീഡിയോയിൽ കാണാം അപകടമുണ്ടായത് എങ്ങനെയെന്ന് ഔദ്യോഗികമായി പറഞ്ഞിട്ടില്ലെങ്കിലും ബസിന്റെ ടയർ പൊട്ടിയതാണ് അപകട കാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കേരള സർവകലാശാല വിവാദം; അടിയന്തര റിപ്പോർട്ടു തേടി ഗവർണർ

കോഴിക്കോട്ട് വ്യാപാര സ്ഥാപനത്തിന് മുന്നിൽ സ്റ്റീൽ ബോംബ് കണ്ടെത്തി

പ്രതീക്ഷ നൽകി സ്വർണം; ഒറ്റയടിക്ക് 400 രൂപയുടെ ഇടിവ്

ബ്രിക്സ് കൂട്ടായ്മയുടെ അമെരിക്കൻ വിരുദ്ധ നയങ്ങളിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് 10% തീരുവ ഈടാക്കും: ട്രംപ്

'അമെരിക്ക പാർട്ടി' രൂപീകരിക്കുമെന്ന മസ്കിന്‍റെ പ്രസ്താവനയെ പരിഹസിച്ച് ട്രംപ്