മഹാരാഷ്ട്രയിൽ കനത്ത മഴ; മുബൈയിലടക്കം റെഡ് അലർട്ട്
മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പിനെ മുന്നറിയിപ്പ്. മുംബൈ, സബർബൻ, താനെ, റായ്ഗഡ് എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്കും ഇടിമിന്നലോടുകൂടിയ, മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിൽ പറയുന്നു.
പുനെ, അഹമ്മദ്‌നഗർ, ബീഡ്, പാൽഘർ, ലാത്തൂർ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, സംസ്ഥാനത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ നേരിയ മഴയ്ക്കുള്ള യെലോ അലേർട്ടിൽ തുടരും.