Mumbai

അടുത്ത ആഴ്ച്ച സീറ്റ് വിഭജന ചർച്ച; ലോക് സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് എംവിഎ

മുംബൈ:ലോക് സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് എംവിഎ. മഹാ വികാസ് അഘാഡിയുടെ പ്രമുഖ നേതാക്കൾ അടുത്തയാഴ്ച യോഗം ചേരുമെന്ന്‌റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മഹാരാഷ്ട്രയിൽ റാലികൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും.

കൂടാതെ, ലോക്‌സഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് വിവിധ എംവിഎ നേതാക്കളുടെ വിരുദ്ധ പ്രസ്താവനകളുടെ വെളിച്ചത്തിൽ, വിഷയം യോഗത്തിൽ ചർച്ച ചെയ്യപ്പെടുമെന്ന് വൃത്തങ്ങൾ അറിയിച്ചു. മഹാരാഷ്ട്രയിൽ കുറഞ്ഞത് 19 ലോക്‌സഭാ സീറ്റുകളിലെങ്കിലും മത്സരിക്കുമെന്ന ഉറച്ച നിലപാടിലാണ് ശിവസേന (യുബിടി).

അതേസമയം ബിഎംസി, നാഗ്പൂർ മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കണമെന്ന ആശയവുമായി കോൺഗ്രസ് രംഗത്തുണ്ട്. സംസ്ഥാനത്ത് എം വി എ സഖ്യം ഒരുമിച്ച് മത്സരിച്ചാൽ ബിജെപി സഖ്യം പരാജയപ്പെടുമെന്ന് ഒരു മുതിർന്ന എം വി എ നേതാവ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഹരിയാനയിൽ രാഷ്‌ട്രീയ നാടകം; ബിജെപി സർക്കാർ പ്രതിസന്ധിയിൽ

മൂന്നാം ഘട്ടത്തിൽ 61.45% പോളിങ്

സംസ്ഥാനത്ത് വെസ്റ്റ്‌ നൈൽ പനി സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി

റഫ അതിർത്തി പിടിച്ച് ഇസ്രയേൽ; ഗാസ ഒറ്റപ്പെട്ടു

മോദിയെത്തിയത് അമിത് ഷായ്ക്കൊപ്പം; സുപ്രിയ മടങ്ങിയത് അജിത്തിന്‍റെ വീട്ടിലേക്ക്