Sreedharan Pillai 
Mumbai

പ്രതീക്ഷ ഫൗണ്ടേഷൻ ഓണാഘോഷം; ഗോവ ഗവർണർ ഉദ്ഘാടനം ചെയ്യും

രാവിലെ 10 മണിക്കാണ് ഉദ്ഘാടനം.

MV Desk

മുംബൈ: പ്രതീക്ഷ ഫൗണ്ടേഷൻ ആഗസ്റ്റ് 26 ന് വസായ് റോഡ് വെസ്റ്റിലുള്ള ശബരിഗിരി ശ്രീ അയ്യപ്പ ക്ഷേത്ര പ്രാർത്ഥനാ മണ്ഡപത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം ഗോവ ഗവർണർ അഡ്വ.പി എസ് ശ്രീധരൻ പിള്ള ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്കാണ് ഉദ്ഘാടനം. തുടർന്ന് 2023 ലെ പ്രതീക്ഷ പുരസ്കാരങ്ങൾ ഗവർണർ സമ്മാനിക്കും. സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്കുള്ള മെഡിക്കൽ ഉപകരണങ്ങളുടെ വിതരണവും ഗവർണർ നിർവ്വഹിക്കും.

തദവസരത്തിൽ പാൽഘർ എം.പി. രാജേന്ദ്ര ഗാവിത് , ദേശീയ ഖാദി ബോർഡ് വൈസ് ചെയർപേഴ്സൻ ഡോ. ഹീനാ ഷാഫി ഭട്ട്, നാസിക് എൻ എസ് എസ് ജനറൽ സെക്രട്ടറി പാർത്ഥൻ പിള്ള , വസായ് സെന്റ് തോമസ് ഓർത്തഡോക്സ് സിറിയൻ ചർച്ച് വികാരി റവ.ഫാദർ ജോഷ്വാ എബ്രഹാം, കേന്ദ്രീയ നായർ സംഘടന ചെയർമാൻ ഹരികുമാർ മേനോൻ എന്നിവർ സന്നിഹിതരായിരിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ, ഓണസദ്യ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ടെന്ന് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി ഉത്തംകുമാർ പറഞ്ഞു. പരിപാടിയിലേക്കുള്ള പ്രവേശനം കൂപ്പൺ മുഖേന ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9323528197

അണ്ടർ-19 ഏഷ്യ കപ്പ്: ഇന്ത്യ ഫൈനലിൽ

ശബരിമല സ്വർണക്കൊള്ള: പങ്കജ് ഭണ്ഡാരിയും ഗോവർധനും അറസ്റ്റിൽ

ഇന്ത്യക്ക് ബാറ്റിങ്, സഞ്ജു 22 പന്തിൽ 37

അന്വേഷണത്തിൽ അലംഭാവം, പ്രതികളെ എസ്ഐടി സംരക്ഷിക്കാൻ ശ്രമിക്കുന്നു: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ഇടുക്കിയിൽ 72 കാരിയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും