മുംബൈയില്‍ നിരോധനാജ്ഞ

 
Mumbai

മുംബൈയില്‍ നിരോധനാജ്ഞ ; അഞ്ചോ അതിലധികമോ ആളുകള്‍ കൂട്ടം കൂടരുതെന്ന് പൊലീസ്

ഒക്ടോബര്‍ 6 വരെയാണ് നിയന്ത്രണം.

Mumbai Correspondent

മുംബൈ: നവരാത്രി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 6 വരെ മുംബൈ നഗരത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മുംബൈ പൊലീസ്. അഞ്ചോ അതിലധികമോ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല. ആയുധങ്ങളോ ആയുധങ്ങളാക്കി മാറ്റാന്‍ സാധ്യതയുള്ള വസ്തുക്കളോ കൈവശം വെക്കുന്നതിനും വിലക്കുണ്ട്.

ജാഥകളും പ്രതിഷേധങ്ങളും നിരോധിച്ചിട്ടുണ്ട്. പൊതു ഇടങ്ങളില്‍ പാട്ടുപാടുന്നതിനും പാട്ട് കേള്‍പ്പിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. നിയന്ത്രിതമായ ശബ്ദപരിധിക്ക് മുകളില്‍ മൈക്കിലൂടെ പാട്ടുപാടുന്നതിനും പാട്ട് കേള്‍പ്പിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

നവരാത്രി ആഘോഷങ്ങള്‍ക്കിടെ നഗരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിലാണ് ഈ നടപടികള്‍. പതിവുള്ളതാണ് ഇത്തരം നിരോധനാജ്ഞകള്‍ എങ്കിലും സെപ്റ്റംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നഗരത്തിലെത്തുന്നത് കണക്കിലെടുത്താണ് കനത്ത സുരക്ഷയാണ് ഒരുക്കുന്നത്.

ദീപക്കിന്‍റെ ആത്മഹത‍്യ: പ്രതി ഷിംജിത മുൻകൂർ ജാമ‍്യം തേടി കോടതിയെ സമീപിച്ചു

നേതാക്കൾക്കും ദേവസ്വം ഉദ‍്യോഗസ്ഥർക്കും ഉപഹാരം നൽകി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി പുറത്ത്

ഉർവശിയുടെ സഹോദരൻ കമൽറോയ് അന്തരിച്ചു

വിവാദ പ്രസ്താവന; ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ

മുട്ടക്കറിയുടെ പേരിൽ കലഹം; ഭർത്താവിന്‍റെ നാവ് കടിച്ചു മുറിച്ച് തുപ്പിയ യുവതി അറസ്റ്റിൽ