Representative image 
Mumbai

മുംബൈ റെയിൽവേ വികാസ് കോർപ്പറേഷനു കീഴിലുള്ള 4 ഹാർബർ ലൈൻ സ്റ്റേഷനുകൾ നവീകരിക്കാൻ പദ്ധതി

പദ്ധതിയുടെ ടെൻഡർ നടപടികൾ ഒക്ടോബർ 15നകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

MV Desk

മുംബൈ: മുംബൈ റെയിൽവേ വികാസ് കോർപ്പറേഷൻ (എംആർവിസി) ഹാർബർ ലൈനിലെ ജിടിബി നഗർ, ചെമ്പൂർ, ഗോവണ്ടി, മാൻഖുർദ് സ്റ്റേഷനുകൾ നവീകരിക്കാൻ പദ്ധതി. 130 കോടി രൂപ ചെലവിട്ടാണ് നാല് സ്റ്റേഷനുകൾ നവീകരിക്കുന്നത്. പദ്ധതിയുടെ ടെൻഡർ നടപടികൾ ഒക്ടോബർ 15നകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

സ്റ്റേഷൻ മെച്ചപ്പെടുത്തലുകളിൽ അധിക ഫൂട്ട് ഓവർ ബ്രിഡ്ജുകൾ (എഫ്‌ഒ‌ബികൾ), എലിവേറ്റഡ്, ഡെക്കുകൾ/എഫ്‌ഒ‌ബികൾ സ്കൈവാക്കുകൾ നിർമ്മിക്കുകയും കൂടാതെ, സ്റ്റേഷനിലേക്ക് പോകാനും വരുവാനുമുള്ള ഏരിയകൾ മെച്ചപ്പെടുത്താനും പദ്ധതിയുണ്ടെന്ന് എംആർവിസിയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സുനിൽ ഉദാസി പറയുന്നു.

പ്രതിദിനം ശരാശരി 45,000 മുതൽ 55,000 വരെ യാത്രക്കാർ ഇവിടങ്ങളിൽ എത്തിച്ചേരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രതിദിനം ഏകദേശം 430 വരെ ട്രെയിനുകൾ ഇത് വഴി കടന്നു പോകുന്നു. വരാനിരിക്കുന്ന നവീകരണ പദ്ധതി ജനങ്ങൾക്ക് യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനും മൊത്തത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ലക്ഷ്യമിടുന്നതെന്ന് റെയിൽവെ അറിയിച്ചു.

ഹസീനയെ വിട്ടുകൊടുത്തേക്കില്ല; പ്രതികരിക്കാതെ ഇന്ത്യ

അൻമോൽ ബിഷ്ണോയിയെ ഇന്ത്യയിലേക്ക് നാടുകടത്തി യുഎസ്

വീണ്ടും മോദിയെ പുകഴ്ത്തി തരൂർ; കോൺഗ്രസിന്‍റെ യോഗത്തിൽ പങ്കെടുത്തില്ല, ഭിന്നത രൂക്ഷം

എൽഡിഎഫ് ഭരണകാലത്ത് കേരളത്തിൽ വികസനം, യുഡിഎഫ് കാലത്ത് അധോഗതി: മുഖ്യമന്ത്രി

മകനെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചു; അമ്മയ്ക്കും രണ്ടാനച്ഛനുമെതിരേ യുഎപിഎ ചുമത്തി