Mumbai

മുംബൈ നഗരത്തിൽ അടുത്ത നാലു ദിവസത്തിനു ശേഷം മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥ വിഭാഗം

തിങ്കളാഴ്ച രാത്രി പെയ്ത മഴയിൽ നഗരത്തിൽ കാര്യമായ വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തിട്ടില്ല

മുംബൈ: നഗരത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി 100 മില്ലീമീറ്ററോളം മഴ ലഭിച്ചതിന് ശേഷം ചൊവ്വാഴ്ച മഴ കുറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മുഴുവൻ നഗരത്തിൽ ചിലയിടങ്ങളിൽ മാത്രം ചെറിയ മഴ ലഭിച്ചു.എന്നാൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്‌ പ്രകാരം, അടുത്ത 4-5 ദിവസത്തേക്ക് മഴയുടെ ശക്തി കുറയുമെന്നാണ് റിപ്പോർട്ട്‌.അതിന് ശേഷം മഴ ശക്തമായെക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ബിഎംസിയുടെ കണക്കനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നഗരത്തിൽ 37 മില്ലീമീറ്ററും കിഴക്കൻ പ്രാന്തപ്രദേശങ്ങളിൽ 17 മില്ലീമീറ്ററും പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ 12 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസമായി നഗരത്തിൽ രാത്രികാലങ്ങളിൽ കനത്ത മഴയാണ്. “നിലവിൽ, നഗരത്തിൽ പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഴ ലഭിക്കുന്നു. എന്നാൽ ചൊവ്വാഴ്ച മുതൽ അടുത്ത 4-5 ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയില്ല, ” ഐഎംഡി ഉദ്യോഗസ്ഥൻ പറഞ്ഞു.

തിങ്കളാഴ്ച രാത്രി പെയ്ത മഴയിൽ നഗരത്തിൽ കാര്യമായ വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, മൺസൂൺ നേരത്തെ എത്തിയിട്ടും, മുംബൈയിലേക്ക് വെള്ളം നൽകുന്ന ഏഴ് തടാകങ്ങളുടെ വൃഷ്ടിപ്രദേശങ്ങളിൽ കാര്യമായ മഴ ലഭിച്ചില്ല. തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണ ജൂൺ 11 ന് മുംബൈയിൽ എത്തുമ്പോൾ ഈ വർഷം രണ്ട് ദിവസം മുമ്പ് ജൂൺ 9 ന് മുംബൈയിൽ ആരംഭിച്ചു.

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്

ലോക ചാംപ്യൻഷിപ്പ്: നീരജ് ചോപ്രയ്ക്ക് എട്ടാം സ്ഥാനം മാത്രം

പങ്കാളിക്ക് ഇഷ്ടമല്ല; മൂന്നു വയസുകാരിയെ അമ്മ തടാകത്തിലെറിഞ്ഞു കൊന്നു

കണ്ണൂരിൽ മണ്ണിടിഞ്ഞു വീണ് അപകടം; ഒരാൾ മരിച്ചു