Mumbai

മഹാരാഷ്ട്ര ഗവർണറായി രമേഷ് ബായിസ് സത്യപ്രതിജ്ഞ ചെയ്തു

മറാത്തിയിലാണു പുതിയ ഗവർണർ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ചടങ്ങിൽ സന്നിഹിതനായിരുന്നു

MV Desk

മഹാരാഷ്ട്ര ഗവർണറായി രമേഷ് ബായിസ് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ബോംബെ ഹൈക്കോർട്ട് ആക്റ്റിങ് ചീഫ് ജസ്റ്റിസ് എസ് വി ഗംഗപുർവാല സത്യവാചകം ചൊല്ലിക്കൊടുത്തു. മറാത്തിയിലാണു പുതിയ ഗവർണർ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ചടങ്ങിൽ സന്നിഹിതനായിരുന്നു. 

2019 മുതൽ ഗവർണറായിരുന്ന ഭഗത് സിങ് കോശിയാരി രാജിവച്ചതിനെ തുടർന്നാണു രമേഷ് ബായിസിനെ നിയമിച്ചത്. നേരത്തെ ജാർഖണ്ഡ് ഗവർണറായിരുന്നു. മഹാരാഷ്ട്രയുടെ 22-ാമതു ഗവർണറാണു റായ്പൂർ സ്വദേശിയായ രമേഷ് ബായിസ്. വാജ്പേയി മന്ത്രിസഭയിൽ കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി