Mumbai

കസാറയിൽവെച്ചുണ്ടായ റോഡപകടത്തിൽ നാസിക് മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം

മലയാളം മിഷൻ മുംബൈ ചാപ്റ്റർ നാസിക് മേഖല അധ്യാപികയായിരുന്നു ശിവജീവകുമാർ

Renjith Krishna

മുംബൈ: കസാറയിൽ വെച്ച് നാസിക് മലയാളി ദമ്പതികൾക്ക് റോഡപകടത്തിൽ ദാരുണാന്ത്യം. ഇന്നലെ നാസിക്കിലെ ഇഗത്പുരിയ്ക്കും കസസാറെയ്ക്കും ഇടയ്ക്ക് വെച്ച് ഉണ്ടായ കാർ അപകടത്തിൽ പരിക്കു പറ്റി ശതാബ്ദി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്ന ഷോഭു കുമാർ ആണ് മരണമടഞ്ഞത്.

നാസിക്കിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരൻ ആയിരുന്നു ഷോഭു കുമാർ. അതേസമയം ഭാര്യ ശിവജീവ അപകടത്തിൽ ഇന്നലെ തന്നെ മരണമടഞ്ഞിരുന്നു. മലയാളം മിഷൻ മുംബൈ ചാപ്റ്റർ നാസിക് മേഖല അധ്യാപികയായിരുന്നു ശിവജീവകുമാർ.

കേരളത്തിൽ നിന്നും മുംബൈ എയർപോർട്ടിൽ എത്തിയ ശേഷം അവിടെനിന്നും കാർ മാർഗം നാസിക്കിലേക് പോകും വഴിയാണ് അപകടം നടന്നത്. സംസ്കാരം പിന്നീട്

വിസി നിയമനത്തിൽ സർക്കാർ-ഗവർണർ സമവായം; സിസ തോമസ് കെടിയു വൈസ് ചാൻസ‌ലറാകും

'ടോപ് ഗിയറിൽ' കെഎസ്ആർടിസി; ടിക്കറ്റ് വരുമാനത്തിൽ സര്‍വകാല റെക്കോഡ്

മൂന്നു തദ്ദേശ വാർഡുകളിലെ വോട്ടെടുപ്പ് ജനുവരി 13ന്

"സപ്തസഹോദരിമാരെ വിഘടിപ്പിക്കും"; ഭീഷണിയുമായി ബംഗ്ലാദേശ് നേതാവ്, മറുപടി നൽകി അസം മുഖ്യമന്ത്രി

തെരഞ്ഞെടുപ്പിൽ തോറ്റതിനു പിന്നാലെ ആത്മഹത്യാ ശ്രമം; യുഡിഎഫ് സ്ഥാനാർഥി മരിച്ചു