Mumbai

ആർപിഎഫ് ഉദ്യോഗസ്ഥർ കഴിഞ്ഞ ഒരു വർഷത്തിനിടെ രക്ഷിച്ചത്‌ 86 ജീവനുകൾ

മുംബൈ: "മിഷൻ ജീവൻ രക്ഷകിൻ്റെ" ഭാഗമായി സെൻട്രൽ റെയിൽവേയിലെ ആർപിഎഫ് ഉദ്യോഗസ്ഥർ 2022 ഏപ്രിൽ മുതൽ 2023 മാർച്ച് വരെ സെൻട്രൽ റെയിൽവേയിൽ 86 പേരുടെ ജീവൻ രക്ഷിച്ചുവെന്ന് റിപ്പോർട്ട്.

പലപ്പോഴും സ്വന്തം ജീവൻ പോലും അപകടത്തിലാക്കിയുള്ള ആർ പി എഫ് ഉദ്യോഗസ്ഥരുടെ ജീവൻ രക്ഷിക്കുന്ന സംഭവങ്ങളുടെ ചില ദൃശ്യങ്ങൾ മാധ്യമങ്ങളിലും വാർത്താ ചാനലുകളിലും ലക്ഷക്കണക്കിന് പേരാണ് കാണാനിടയായി. കൂടാതെ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു .

റെയിൽവേയുടെ സ്വത്തുക്കൾ മാത്രമല്ല, ഡ്യൂട്ടിയിലുള്ള മറ്റ് റെയിൽവേ ജീവനക്കാരുടെ സഹായത്തോടെ റെയിൽവേ യാത്രക്കാരുടെ ജീവൻ രക്ഷിക്കുന്നതിലും 24 മണിക്കൂറും ജാഗ്രത പുലർത്തുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്. 86 ജീവൻ രക്ഷിച്ചതിൽ 33 എണ്ണം മുംബൈ ഡിവിഷനിൽ മാത്രം ആയിരുന്നു.

നാഗ്പൂർ ഡിവിഷനിൽ പതിനേഴും പൂനെ ഡിവിഷനിൽ പതിമൂന്നും ഭുസാവൽ ഡിവിഷനിൽ പതിനേഴും സോലാപൂർ ഡിവിഷനിൽ ആറും ജീവനുകളാണ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയത്.

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളിൽ കയറുമ്പോഴോ ഇറങ്ങുമ്പോഴോ ചിലപ്പോൾ അശ്രദ്ധ കാണിക്കുകയും അപകടത്തെ അഭിമുഖീകരിക്കുകയും ചെയ്യുന്ന യാത്രക്കാരുടെ ജീവൻ രക്ഷിച്ചത് മിക്കപ്പോഴും ആർപിഎഫ് ആണ്. വ്യക്തിപരമായ കാരണങ്ങളാൽ ആത്മഹത്യയ്ക്ക് ശ്രമിക്കുമ്പോഴും ചിലപ്പോൾ ജീവൻ രക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അവസാനം, ജീവൻ രക്ഷിക്കുന്നവരുടെ ഈ പ്രവൃത്തി ആർപിഎഫ് ഉദ്യോഗസ്ഥർക്ക് വാക്കുകൾക്കതീതമായ ആഹ്ളാദവും സന്തോഷവും നൽകുന്നുവെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

201 റൺസ് വിജയലക്ഷ്യം 16 ഓവറിൽ മറികടന്ന് ആർസിബി

സംവരണത്തെ പിന്തുണച്ച് ആർഎസ്എസ്

തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി; ഒരു മരണം

ഉഷ്ണതരംഗം: അങ്കണവാടി കുട്ടികൾക്ക് ഒരാഴ്ച അവധി

600 കോടിയുടെ ലഹരിമരുന്ന് പിടിച്ചു; 14 പാക്കിസ്ഥാനികൾ അറസ്റ്റിൽ