Mumbai

സുപ്രിയ സുലെയും പ്രഫുൽ പട്ടേലും എന്‍സിപി വർക്കിംഗ് പ്രസിഡന്‍റുമാർ

25-ാം പാർട്ടി സ്ഥാപക ദിനത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് പവാർ വർക്കിംഗ് പ്രസിഡന്റുമാരെ തിരഞ്ഞെടുത്തത്.

MV Desk

മുംബൈ: സുപ്രിയ സുലെ പ്രഫുൽ പട്ടേൽ എന്നിവരെ വർക്കിംഗ് പ്രസിഡന്റുമാരായി പ്രഖ്യാപിച്ച്  ശരദ് പവാർ. ശനിയാഴ്ച വളരെ അപ്രതീക്ഷിതമായാണ് പാർട്ടിയുടെ പുതിയ വർക്കിംഗ് പ്രസിഡന്റുമാരുടെ പേരുകൾ പ്രഖ്യാപിച്ചത്.

ഡൽഹിയിൽ 25-ാം പാർട്ടി സ്ഥാപക ദിനത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് പവാർ വർക്കിംഗ് പ്രസിഡന്റുമാരായി സുപ്രിയ സുലെയെയും പ്രഫുൽ പട്ടേലിനെയും തിരഞ്ഞെടുത്തത്.

മറുവശത്ത് അജിത് പവാർ ക്യാമ്പ് ഇതിനെതിരെ രംഗത്ത് വരുവനുള്ള സാദ്യത തള്ളി കളയാനാവില്ലെന്നു രാഷ്ട്രീയ വൃത്തങ്ങൾ കരുതുന്നു. മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ് എന്നിവയുടെ തിരഞ്ഞെടുപ്പ് ചുമതല സുപ്രിയ സുലെയ്ക്കും മറ്റ് സംസ്ഥാനങ്ങളുടെ ചുമതല പ്രഫുൽ പട്ടേലിനും നൽകിയിട്ടുണ്ട്.

കേന്ദ്രസർക്കരിന്‍റെ പിഎം ശ്രീ പദ്ധതിയിൽ ചേരാൻ സംസ്ഥാന സർക്കാർ

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണവും പണവും കണ്ടെത്തി

പെൺകുട്ടി ജനിച്ചത് ഭാര്യയുടെ പ്രശ്നം; നേരിട്ടത് നാലു വർഷത്തെ ക്രൂര പീഡനം

ഉന്നതരുമായുളള ബന്ധം സ്വർണക്കൊളളയിൽ ഉപയോഗപ്പെടുത്തി: ഉണ്ണികൃഷ്ണൻ പോറ്റി

മഞ്ചേരിയിൽ യുവാവിനെ കഴുത്തറുത്തു കൊന്നു