ടെസ്‌ലയുടെ വെയര്‍ ഹൗസ് മുംബൈയില്‍ വരുന്നു

 
Mumbai

ടെസ്‌ലയുടെ വെയര്‍ ഹൗസ് മുംബൈയില്‍ വരുന്നു

ലോഥ ലോജിസ്റ്റിക്‌സ് പാര്‍ക്കിലാണു വെയര്‍ ഹൗസ് നിര്‍മിക്കുന്നത

മുംബൈ: ഇലോണ്‍ മസ്‌കിന്‍റെ വാഹന നിര്‍മാണ കമ്പനിയായ ടെസ്ല, വെയര്‍ ഹൗസിനായി മുംബൈയില്‍ 24,565 ചതുരശ്രയടി സ്ഥലം പാട്ടത്തിനെടുത്തു.

കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ കേന്ദ്രമായ ബാന്ദ്രകുര്‍ള കോംപ്ലക്‌സില്‍ ഷോറൂം തുറക്കാനുള്ള നടപടികളും പുരോഗമിക്കുന്നതനിടെയാണ് നടപടി.

നിര്‍ദിഷ്ട ഷോറൂമിന്‍റെ 5 കിലോമീറ്റര്‍ പരിധിയില്‍ കുര്‍ള വെസ്റ്റിലെ ലോഥ ലോജിസ്റ്റിക്‌സ് പാര്‍ക്കിലാണു വെയര്‍ ഹൗസ് നിര്‍മിക്കുന്നത്. 37.53 ലക്ഷം രൂപയാണ് പ്രതിമാസ വാടക. 5 വര്‍ഷത്തേക്കാണ് കരാറേറ്റെടുത്തിരിക്കുന്നത്.

ബികെസിക്കു സമീപം ഫീനിക്‌സ് മാര്‍ക്കറ്റ് സിറ്റിയില്‍ 3 ലക്ഷം രൂപ പ്രതിമാസ വാടകയ്ക്ക് ടെസ്ല ഓഫിസ് മുറിയും പാട്ടത്തിനെടുത്തിട്ടുണ്ട്.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ