കൊങ്കണ്‍ റെയില്‍പാതയില്‍ ഈ മാസം 15 മുതല്‍ ട്രെയിനുകളുടെ സമയം മാറും
File image
മുംബൈ: കൊങ്കണ്‍ റെയില്‍പാതയില്‍ മണ്‍സൂണ്‍ ടൈംടേബിള്‍ ഈ മാസം 15ന് നിലവില്‍ വരും ഒക്ടോബര്‍ 20 വരെയാണ് ഈ ടൈംടേബിളില്‍ ട്രെയിനോടുക.കേരളത്തില്‍ നിന്നു വിവിധ സംസ്ഥാനങ്ങളിലേക്കും തിരിച്ചുമുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റമുണ്ടാകും.
പതിവിലും 15 ദിവസം കുറച്ചാണ് ഇത്തവണ മണ്‍സൂണ്‍ ടൈംടേബിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണ ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെയായിരുന്നു ഈ ടൈംടേബിളില്‍ ട്രെയിനോടുക
മഴക്കാലത്ത് ട്രാക്കില്‍ നിരീക്ഷണം നടത്തുന്നതിനായി 636 പേരെ നിയോഗിച്ചു.അത്യാവശ്യ സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ടവരുടെ നമ്പറുകള്‍ അടങ്ങിയ പട്ടിക കൊങ്കണ്‍ പാതയിലെ എല്ലാ സ്റ്റേഷനുകളിലും പതിപ്പിച്ചുണ്ട്.
ബേലാപുര്‍, രത്നഗിരി, മഡ്ഗാവ് എന്നിവിടങ്ങളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തിക്കും.