ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്ററര്‍ വാര്‍ഷികാഘോഷം

 
Mumbai

മലയാളികളെ കാണാന്‍ മറുനാട്ടിലെത്തണമെന്ന് പ്രേംകുമാര്‍

ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്‍റര്‍ വാര്‍ഷികാഘോഷം നടത്തി

Mumbai Correspondent

നവിമുംബൈ: ജന്മനാടിന്‍റെ സംസ്‌കാരത്തിലും പൈതൃകത്തിലും അഭിമാനം കൊള്ളുന്ന മലയാളികളെ കാണാന്‍ മറുനാട്ടിലെത്തണമെന്നും കേരളത്തില്‍ ജാതി മത രാഷ്ട്രീയ മുഖങ്ങളായി മലയാളി മാറിയെന്നും ചലച്ചിത്ര നടന്‍ പ്രേംകുമാര്‍ പറഞ്ഞു. ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്ററര്‍ 33-ാം വാര്‍ഷികാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളത്തോട് തനിക്ക് അതിയായ പ്രണയമെണെന്ന് പറഞ്ഞ പ്രേംകുമാര്‍, അവതാരകനായ പിആര്‍ സഞ്ജയിന്‍റെ ഭാഷാ വൈഭവത്തെയും പ്രകീര്‍ത്തിച്ചു.ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്ററര്‍ കലാ സാഹിത്യ ജീവകാരുണ്യ മേഖലകളില്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് പ്രേംകുമാര്‍ പറഞ്ഞു. സംഘടനയുടെ അംഗങ്ങള്‍ കാത്ത് സൂക്ഷിക്കുന്ന ഒത്തൊരുമയും വനിതകളുടെയും, യുവാക്കളുടെയും സജീവ പങ്കാളിത്തവും ശ്ലാഘനീയമാണെന്ന് പ്രേംകുമാര്‍ പറഞ്ഞു.

സാംസ്‌കാരിക ചടങ്ങില്‍ പ്രസിഡന്‍റ് മനോജ് മാളവിക, സെക്രട്ടറി എ.വി. ബാബുരാജ്, കെയര്‍ ഫോര്‍ മുംബൈ പ്രസിഡന്‍റ് എം.കെ. നവാസ്, സാമൂഹിക പ്രവര്‍ത്തകന്‍ ശശി ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.ചടങ്ങില്‍ വിവിധ മലയാളി സംഘടനാ പ്രതിനിധികളെയും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരെയും ആദരിച്ചു. തുടര്‍ന്ന് സംഗീത നൃത്ത പരിപാടികളും അരങ്ങേറി.

നടിയെ ആക്രമിച്ച കേസ്; നിർണായക വിധി തിങ്കളാഴ്ച

നടിയെ ആക്രമിച്ച കേസിന്‍റെ നാൾ വഴി

ഉയർന്ന നിരക്കിലാണോ വിമാന ടിക്കറ്റ് ബുക്ക് ചെയ്തത്‍‍? വിഷമിക്കേണ്ട, അധിക തുക തിരിച്ചുകിട്ടും

കാട്ടാന ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം; പ്രതിഷേധവുമായി നാട്ടുകാർ

രാഹുൽ‌ മാങ്കൂട്ടത്തിനായി പുതിയ അന്വേഷണസംഘം ബെംഗളുരൂവിൽ; യുവതിയുടെ മൊഴി രേഖപ്പെടുത്തിയേക്കും