വിഷു ഈസ്റ്റര്‍ ആഘോഷം നടത്തി
ഡോംബിവിലി: കേരളീയസമാജം ഡോംബിവിലിയുടെ വിഷു, ഈസ്റ്റര്‍ ആഘോഷം നടത്തി. ഭാരവാഹികളായ ഇ.പി. വാസു, വര്‍ഗീസ് ഡാനിയേല്‍, ബിനോയ് തോമസ് എന്നിവര്‍ചേര്‍ന്ന് ദീപംകൊളുത്തി. സാംസ്‌കാരികസമ്മേളനത്തില്‍ ഇ.പി. വാസു അധ്യക്ഷത വഹിച്ചു.
ബിനോയ് തോമസ്, വര്‍ഗീസ് ഡാനിയേല്‍, സുരേന്ദ്രന്‍നായര്‍, രാജീവ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന സമാജാംഗം കെ.എം. ആന്റണിയെയും, മുംബൈയിലെ അറിയപ്പെടുന്ന ഗായകനും സമാജാംഗവുമായ പദ്മനാഭന്‍നായരെയും ആദരിച്ചു.
വനിതാസംരംഭകര്‍ക്കായി നടത്തിയ സമാജത്തിന്റെ പ്രദര്‍ശനം സന്ദര്‍ശിച്ചവര്‍ക്കായി സംഘടിപ്പിച്ച ലക്കി ഡ്രോ നറുക്കെടുപ്പും സമ്മാനവിതരണവും നടത്തി.