വയനാട് ദുരന്തബാധിതർക്കുള്ള കേരളീയ സമാജം ഡോംബിവലിയുടെ സഹായധനം കൈമാറി 
Mumbai

വയനാട് ദുരന്തബാധിതർക്കുള്ള കേരളീയ സമാജം ഡോംബിവലിയുടെ സഹായധനം കൈമാറി

താനെ: വയനാട് ദുരന്തബാധിതർക്കുള്ള കേരളീയ സമാജം ഡോംബിവലി സമാഹരിച്ച 30 ലക്ഷം രൂപ സമാജം ചെയർമാൻ വർഗ്ഗീസ് ഡാനിയേൽ, മുൻ ചെയർമാൻ എബ്രഹാം ഭരണസമിതി അംഗം വിജയൻ സി എന്നിവർ ചേർന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് ബുധനാഴ്ച അദ്ദേഹത്തിന്‍റെ ഓഫീസിൽ വച്ച് കൈമാറി.

ഡോംബിവലി കേരളീയ സമാജത്തിന്‍റെ സാമൂഹ്യ പ്രതിബദ്ധതയ്ക്കും, പിറന്ന നാടിനോടുള്ള ഡോംബിവലി മലയാളികളുടെ സ്നേഹത്തിനും കേരള മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി അറിയിച്ചു. സമാജത്തോട് സഹകരിച്ച എല്ലാവരോടും സമാജം ഭാരവാഹികളും കൃതജ്ഞത അറിയിച്ചു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ