Mumbai

"ബിജെപി വിവേചനം കാണിക്കുന്നു; ഇത് ശരിയല്ല": എംപി ഗജാനൻ കീർത്തികർ

മുംബൈ: സംസ്ഥാനത്തെ ഭരണ സഖ്യത്തിൽ എല്ലാം ശരിയല്ലെന്ന് സൂചിപ്പിച്ച് ശിവസേന (ഷിൻഡെ വിഭാഗം) മുതിർന്ന എംപി ഗജാനൻ കീർത്തികർ. ബിജെപി വിവേചനം കാണിക്കുന്നുവെന്നും ഇത് ശരിയല്ലെന്നും എംപി ഗജാനൻ കീർത്തികർ ആരോപിച്ചു.

ഞങ്ങൾ 13 എംപിമാരാണ്. ഞങ്ങൾ ഇപ്പോൾ എൻഡിഎയുടെ ഭാഗമാണ്. ഞങ്ങളുടെ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ പരിഹരിക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. എന്നാൽ അത് സംഭവിക്കുന്നില്ല. സംസ്ഥാനത്ത് 22 ലോക്‌സഭാ സീറ്റുകളിൽ മത്സരിക്കാൻ തന്റെ പാർട്ടി ആഗ്രഹിക്കുന്നുവെന്നും കിർത്തികർ പറഞ്ഞു.

അതേസമയം ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, സഖ്യത്തിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ നിഷേധിച്ചു. വാർത്തകൾ കെട്ടിച്ചമച്ചതാണെന്നും വിദ്യാഭ്യാസ മന്ത്രി ദീപക് കേസാർക്കറും സഖ്യത്തിൽ വിള്ളലുകൾ ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബലാത്സംഗത്തിന് ഇരയായി ഗർഭിണിയാവുന്ന സംഭവങ്ങളിൽ ഗർഭഛിദ്രം: ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം

കോഴിക്കോട് പത്ത് വയസുകാരനെ പീഡനത്തിന് ഇരയാക്കി: സീനിയർ വിദ്യാർഥികൾക്കെതിരേ കേസ്

ഗുസ്തി താരം ബജ്റംഗ് പൂനിയക്ക് നാഡയുടെ വിലക്ക്

ലാവലിൻ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും: അന്തിമവാദത്തിനായി ലിസ്റ്റ് ചെയ്തു

ഡ്രൈവിങ്ങിനിടെ ഒരുമണിക്കൂറോളം ഫോണിൽ സംസാരിച്ചു: യദുവിനെതിരേ പൊലീസ് റിപ്പോർട്ട്