Mumbai

ഗായകൻ അമിത് കുമാർ നയിക്കുന്ന പീപ്പിൾസ് ആർട്ട് സെന്‍ററിന്‍റെ ‘യേ ശ്യം മസ്താനി’ ജൂൺ 29 ന്

വജ്രേശ്വരിയിൽ വൃദ്ധസദനം നിർമിക്കുന്നതിനുള്ള ധനസമാഹരണത്തിനാണ് പരിപാടി നടത്തുന്നതെന്ന് സെന്‍റർ ചെയർമാൻ ഗോപകുമാർ പിള്ള പറഞ്ഞു.

മുംബൈ:പ്രശസ്ത ഗായകൻ അമിത് കുമാർ നയിക്കുന്ന പീപ്പിൾസ് ആർട്ട് സെന്‍ററിന്‍റെ ‘യേ ശ്യം മസ്താനി’ ജൂൺ 29 ന് ശനിയാഴ്ച വൈകിട്ട് 7.30ന് ചെമ്പൂരിലെ ഫൈൻ ആർട്‌സ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ മുഖ്യാഥിതി ആയിരിക്കും. വജ്രേശ്വരിയിൽ വൃദ്ധസദനം നിർമിക്കുന്നതിനുള്ള ധനസമാഹരണത്തിനാണ് പരിപാടി നടത്തുന്നതെന്ന് സെന്‍റർ ചെയർമാൻ ഗോപകുമാർ പിള്ള പറഞ്ഞു.

അമിത് കുമാർ സംഗീത രംഗത്ത് 60 വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ ഈ പരിപാടിക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്നും ഗോപകുമാർ പിള്ള പറഞ്ഞു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി മുംബൈയുടെ സാംസ്കാരിക ഇടങ്ങളിൽ സജീവമായിട്ടുള്ള പീപ്പിൾസ് ആർട്സ് സെന്‍റർ സംഘടിപ്പിക്കുന്ന 1,060-ാമത് പരിപാടിയാണിത്.അമിത് കുമാറിന്‍റെ

പിതാവായ കിഷോർ കുമാറിന്‍റെ ഗാനങ്ങളും അമിത് കുമാർ വേദിയിൽ അവതരിപ്പിക്കും.

ബുക്ക്‌മൈഷോ വഴിയോ അല്ലെങ്കിൽ വേദിയിൽ നിന്ന് രാവിലെ 10 മുതൽ വൈകിട്ട് 6 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. വിശദവിവരങ്ങൾക്ക് 9561795704 എന്ന നമ്പറിൽ ബന്ധപ്പെടുക

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ