India

കൊവിഡ് വ്യാപനം രൂക്ഷം; രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ 11,000 കടന്നു

ഇതോടെ രാജ്യത്തെ ആക്‌ടീവ് കേസുകളുടെ എണ്ണം 49,622 ആയി.

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. പ്രതിദിന കൊവിഡ് കേസുകൾ 11,000 ത്തിന് മുകളിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,109 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

മുന്‍ ദിവസത്തേക്കാൾ 9 ശതമാനം വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആക്‌ടീവ് കേസുകളുടെ എണ്ണം 49,622 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം 236 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കണക്കുകളാണ് ഇത്.

29 മരണങ്ങളോടെ മരണസംഖ്യ 5,31,064 ആയി ഉയർന്നു. ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ മൂന്നും ഛത്തീസ്ഗഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ രണ്ടും ഹിമാചൽ പ്രദേശ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, പുതുച്ചേരി, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോ മരണം വീതവും റിപ്പോർട്ട് ചെയ്തു.

തുടർച്ചയായ രണ്ടാം ദിനമാണ് പ്രതിദിന കൊവിഡ് കേസുകൾ 10,000 ത്തിന് മുകളിലെത്തുന്നത്. ഇന്നലെ മാത്രം തൊട്ടുമുന്‍പത്തെ ദിവസത്തെ അപേക്ഷിച്ച് 30 ശതമാനം അധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിലെ സാഹചര്യത്തിൽ അടുത്ത 10-12 ദിവസത്തിൽ കൊവിഡ് കേസുകൾ വർധിക്കുമെന്നും ശേഷം കുറവുണ്ടാകുമെന്നുമാണ് ആരോഗ്യ മന്ത്രാലത്തിന്‍റെ കണക്കുകൂട്ടൽ.

ഡൽഹിയിലും മഹാരാഷ്ട്രയിലും പ്രതിദിന കൊവിഡ് കേസുകൾ 1000ത്തിന് മുകളിലാണ് എന്നാണ് കണക്കുകൾ രേഖപ്പെടുത്തുന്നത്. രാജ്യത്ത് ഒമിക്രോൺ ഉപവകഭേദമാണ് (XBB.1.16) പടരുന്നത്. സംസ്ഥാനങ്ങളോട് ജാഗ്രത തുടരാനും മാസ്ക് ധരിക്കാനും കേന്ദ്രം ആവശ്യപ്പെട്ടിടുണ്ട്.

'ആംബുലൻസ് വിളിച്ച് പോകാമായിരുന്നില്ലേ?' എഡിജിപിയുടെ ട്രാക്റ്റർ യാത്രയെ വിമർശിച്ച് ഹൈക്കോടതി

ബോംബ് ഭീഷണിയിൽ വലഞ്ഞ് ഡൽഹി; അഞ്ച് സ്കൂളുകൾക്ക് കൂടി ഭീഷണി

ബസ് യാത്രയ്ക്കിടെ 19കാരി പ്രസവിച്ചു; പുറത്തേക്ക് വലിച്ചെറിഞ്ഞ കുഞ്ഞ് മരിച്ചു

''വിളിക്ക്... പുടിനെ വിളിക്ക്...'' ഇന്ത്യക്ക് ഭീഷണിയുമായി നാറ്റോ

മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടു വരാന്‍ മഹാരാഷ്ട്ര; പ്രതിഷേധവുമായി ക്രൈസ്തവ സമൂഹം