ഛത്തിസ്ഗഡിൽ ഏറ്റുമുട്ടൽ; 16 നക്സലുകളെ വധിച്ചു, രണ്ട് ജവാന്മാർക്ക് പരുക്ക്

 
file image
India

ഛത്തിസ്ഗഡിൽ ഏറ്റുമുട്ടൽ; 16 നക്സലുകളെ വധിച്ചു, രണ്ട് ജവാന്മാർക്ക് പരുക്ക്

ശനിയാഴ്ച രാവിലെയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

സുഖ്മ: ഛത്തിസ്ഗഡിലെ സുഖ്മയിൽ സുരക്ഷാ ഉദ്യോഗസ്ഥരും നക്സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 16 നക്സലുകളെ വധിച്ചു. രണ്ട് ജവാന്മാർക്ക് പരുക്കേറ്റിട്ടുണ്ട്. കേർളപൽ പൊലീസ് സ്റ്റേഷന് സമീപത്തുള്ള പ്രദേശത്ത് പരിശോധന നടക്കുന്നതിനിടെ ശനിയാഴ്ച രാവിലെയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് എന്നിവർ ഓപ്പറേഷനിൽ പങ്കാളികളായിരുന്നു. കൊല്ലപ്പെട്ട നക്സലൈറ്റുകളുടെ മൃതദേഹം കണ്ടെടുത്തു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

അധ‍്യാപക യോഗ‍്യത പരീക്ഷ; സുപ്രീം കോടതി വിധിക്കെതിരേ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ

ഉറങ്ങുന്നതിനിടെ എസി പൊട്ടിത്തെറിച്ചു; ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു

അജിത് ചിത്രത്തിൽ ഇളയരാജയുടെ ഗാനങ്ങൾ ഉപയോഗിക്കാനാവില്ല; ഇടക്കാല ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

ക്ലിഫ് ഹൗസിലും തിരുവനന്തപുരം ജില്ലാ കോടതിയിലും ബോംബ് ഭീഷണി

ബീഫിനൊപ്പം വിഷക്കൂണും വിളമ്പി; 3 പേരെ കൊന്ന സ്ത്രീക്ക് 33 വർഷം തടവ്