ദക്ഷിണ റെയിൽവെയ്ക്ക് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ കൂടി അനുവദിച്ചു file image
India

ദക്ഷിണ റെയിൽവെയ്ക്ക് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ കൂടി അനുവദിച്ചു

റെഗുലർ സർവീസ് തിങ്കളാഴ്ച മുതലാവും നടക്കുക

ചെന്നൈ: ദക്ഷിണ റെയിൽവേക്ക് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ കൂടി അനുവദിച്ച് കേന്ദ്രം. ചെന്നൈ എഗ്മോർ- നാഗർകോവിൽ, ബെംഗളൂരു കന്റോൺമെന്‍റ് - മധുര സർവീസുകളാണ് പുതുതായി ആരംഭിക്കുക. സർവീസ് ശനിയാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

റെഗുലർ സർവീസ് തിങ്കളാഴ്ച മുതലാവും നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോൺഫറൻസിലൂടെ 31ന് ഉദ്ഘാടനം ചെയ്യുമെന്നു ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.

ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ചെന്നൈ- നാഗർകോവിൽ വന്ദേഭാരതും ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ബെംഗളൂരു– മധുര വന്ദേഭാരതും സർവീസ് നടത്തും.

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു