ഗുജറാത്തിലെ ഗെയിമിംങ് സോണിൽ വൻ തീപിടിത്തം; കുട്ടികൾ ഉൾപ്പടെ 24 മരണം 
India

ഗുജറാത്തിലെ ഗെയിമിങ് സോണിൽ വൻ തീപിടിത്തം; കുട്ടികൾ ഉൾപ്പടെ 24 പേർ മരിച്ചു

മരിച്ചവരിൽ 15 പേർ കുട്ടികളാണെന്നും കെട്ടിടത്തിനുള്ളിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

Ardra Gopakumar

രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടിൽ ഗെയിമിംങ് സോണിൽ വൻ തീപിടിത്തം. 24 ഓളം പേർ മരിച്ചു. മരിച്ചവരിൽ 15 പേർ കുട്ടികളാണെന്നും കെട്ടിടത്തിനുള്ളിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ടിആർപി ഗെയിം സോണിൽ ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. താല്‍ക്കാലികമായി നിര്‍മിച്ച ഗെയിമിംങ് സെന്‍ററിലാണ് തീപിടിത്തമുണ്ടായത്. അപകടം എ.സിയിൽ പൊട്ടിത്തെറി ഉണ്ടായതിനെ തുടർന്നെന്നാണ് സൂചന.

മൃതദേഹങ്ങൾ തിരിച്ചറയാനാകാത്ത വിധത്തിൽ കത്തിക്കരിഞ്ഞതിനാൽ ഡിഎന്‍എ പരിശോധന വേണ്ടിവരുമെന്ന് രാജ്കോട്ട് പൊലീസ് കമ്മീഷണർ രാജു ഭാർഗവ പറഞ്ഞു. യുവരാജ് സിംഗ് സോളങ്കി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഗെയിമിംഗ് സോണെന്നും ഇയാൾക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനം പൂർത്തിയായതുശേഷം മാത്രമേ മരണസംഖ്യ എത്രയെന്ന് പറയാനാകു എന്നും പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകുന്നതിനുള്ള ക്രമീകരണങ്ങൾക്ക് മുൻഗണന നൽകണമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു.

ശബരിമല സ്വർണക്കൊള്ള; ഗോവർദ്ധന്‍റെ ജാമ‍്യാപേക്ഷ ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും

ഹിന്ദു യുവാവിനെ തല്ലിക്കൊന്ന സംഭവം; ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷന് മുന്നിൽ പ്രതിഷേധം

വാളയാർ ആൾക്കൂട്ട കൊലപാതകം; രാംനാരായണിന്‍റെ കുടുംബത്തിന് ധനസഹായം പ്രഖ‍്യാപിച്ച് ഛത്തീസ്ഗഡ് സർക്കാർ

ഡൽഹിയിൽ വായു ഗുണനിലവാരം അതീവ ഗുരുതരാവസ്ഥയിൽ; വിമാന സർവീസുകളെ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്

സദാനന്ദ് ദതെയെ എൻഐഎ മേധാവി സ്ഥാനത്ത് നിന്ന് മാറ്റി; മഹാരാഷ്ട്രയിലേക്ക് തിരിച്ചയച്ചു