ഷിംലയിലെ മൂന്ന് സ്വകാര്യ സ്കൂളുകളിൽ വ്യാജ ബോംബ് ഭീഷണി

 

representative image

India

ഷിംലയിലെ മൂന്ന് സ്വകാര്യ സ്കൂളുകളിൽ വ്യാജ ബോംബ് ഭീഷണി

ഇമെയിലിന്‍റെ ഐപി അഡ്രസ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്

ഷിംല: ബുധനാഴ്ച ഷിംലയിലെ സ്കൂളുകളിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. മൂന്നോളം സ്വകാര്യ സ്കൂളുകളിലേക്കാണ് ഇമെയിൽ വഴി സന്ദേശം എത്തിയത്. സന്ദേശം എത്തിയതിനു പിന്നാലെ പൊലീസും ബോംബ് സ്ക്വാഡും സ്കൂളുകളിൽ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല.

ഭീഷണി സന്ദേശം വിദ്യാർഥികൾക്കും മാതാപിതാക്കൾക്കുമിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സ്കൂൾ അധികൃതരോട് മാതാപിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇമെയിലിന്‍റെ ഐപി അഡ്രസ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മറ്റ് സംസ്ഥാനങ്ങളിൽ ബോംബ് ഭീഷണി ലഭിച്ച ഇമെയിൽ വിലാസവുമായി പൊലീസ് ഈ ഐപി അഡ്രസ് താരതമ്യം ചെയ്ത് നോക്കും. ഇമെയിൽ അയച്ച് അഞ്ജാത വ്യക്തിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കടലിരമ്പങ്ങളിൽ കാലം മറഞ്ഞു...

ധൻകറുടെ രാജി; ഭിന്നതയ്ക്കു തുടക്കം ഏപ്രിലിൽ ?

വിപഞ്ചികയുടെ സംസ്കാരം നടത്തി; സഹോദരൻ ചിത കൊളുത്തി

വിവാഹബന്ധം വേർപ്പെടുത്താൻ 12 കോടി രൂപ ചോദിച്ച് യുവതി; സ്വയം സമ്പാദിച്ചു കൂടേയെന്ന് കോടതി

മുൻഭർത്താവിനെ കള്ളക്കേസിൽ കുടുക്കി; ഐപിഎസ് ഉദ്യാഗസ്ഥ മാപ്പ് പറയണമെന്ന് സുപ്രീം കോടതി