പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം 
India

വിൽക്കാൻ സൂക്ഷിച്ച 400 കിലോ തക്കാളി മോഷണം പോയി; പ്രതികൾക്കായി തിരച്ചിൽ

പുനൈ: പുനൈയിൽ കർഷകൻ വിൽക്കാനായി ട്രക്കിൽ സൂക്ഷിച്ച 400 കിലോ തക്കാളി മോഷണം പോയി. പിംപാർഖേഡ് ഗ്രാമത്തിൽ നിന്നുള്ള കർഷകനായ അരുൺ ധോമിന്‍റെ തക്കാളിയാണ് മോഷണം പോയത്.

കഴിഞ്ഞ 17 നാണ് സംഭവം നടന്നത്. തലേദിവസം വിളവെടുത്ത തക്കാളി മാർക്കറ്റിൽ എത്തിക്കാനായി ട്രക്കിലേക്ക് മാറ്റിയിരുന്നു. 20 പെട്ടി തക്കാളിയുണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. രാത്രി പതിനൊന്നു മണിയോടെ നോക്കിയപ്പോൾ പെട്ടികൾ ഉണ്ടായിരുന്നതായും പിറ്റേദിവസം ആറുമണിയോടെ നോക്കിയപ്പോ ഒന്നും കാണാനില്ലെന്നും കർഷകൻ പറയുന്നു. തൊട്ടടുത്ത സമീപപ്രദേശങ്ങളിൽ തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: ഹൈക്കോടതി വിധിക്കെതിരേ എം. സ്വരാജ് സുപ്രീം കോടതിയിൽ

ദക്ഷിണേന്ത്യൻ അണക്കെട്ടുകളിൽ അവശേഷിക്കുന്നത് സംഭരണ ശേഷിയുടെ 15 ശതമാനം വെള്ളം മാത്രം

കെജ്‌രിവാൾ പുറത്തിറങ്ങി; ആഹ്ലാദപ്രകടനവുമായി പ്രവർത്തകർ|Video

പ്രജ്വൽ രേവണ്ണയ്ക്കെതിരേ പരാതി നൽകിയത് പൊലീസിന്‍റെ ഭീഷണി മൂലമെന്ന് പരാതിക്കാരി

അധികാരത്തിലേറിയാൽ 2 ഭാര്യമാർ ഉള്ളവർക്ക് 2 ലക്ഷം രൂപ വീതം നൽകും; വിവാദമായി കോൺഗ്രസ് സ്ഥാനാർഥിയുടെ പ്രസ്താവന