ചുമയുടെ സിറപ്പ് കുടിച്ച് അഞ്ചു വയസുള്ള കുട്ടിക്ക് ദാരുണാന്ത്യം

 
India

ചുമയ്ക്കുള്ള സർക്കാർ മരുന്ന് കുടിച്ച് അഞ്ച് വയസുകാരൻ മരിച്ചു

രാജസ്ഥാൻ സർക്കാരിന്‍റെ സൗജന്യ ഔഷധ പദ്ധതി വഴി വിതരണം ചെയ്ത മരുന്നാണ് കുട്ടി കുടിച്ചത്

Jithu Krishna

ജയ്പുർ: രാജസ്ഥാനിൽ ചുമയ്ക്കുള്ള മരുന്ന് കുടിച്ച് അഞ്ച് വയസുള്ള കുട്ടി മരിച്ചു. സികാർ ജില്ലയിലെ ഖോരി പ്രദേശത്താണ് സംഭവം. രാജസ്ഥാൻ സർക്കാരിന്‍റെ സൗജന്യ ഔഷധ പദ്ധതി വഴി വിതരണം ചെയ്ത മരുന്നാണ് നിതീഷ് കുടിച്ചത്.

പനിയും ചുമയും ബാധിച്ചതിനെത്തുടർന്ന് മരുന്ന് കുടിക്കുകയും പിന്നീട് ആരോഗ്യ നില വഷ‍ളായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. എന്നാൽ, മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.

ഇതേ മരുന്ന് കുടിച്ച അജീത്ഘഡ് മേഖലയിലുള്ളവർക്കും ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അസിസ്റ്റന്‍റ് സബ് ഇൻസ്പെക്റ്റർ രോഹിതാസ് കുമാർ പറഞ്ഞു.

സംഭവത്തെ തുടർന്ന് രാജസ്ഥാൻ മെഡിക്കൽ സർവീസ് കോർപ്പറേഷൻ സിറപ്പിന്‍റെ വിൽപ്പന നിരോധിച്ചതായും സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായും അറിയിച്ചു.

രാഹുലിനെതിരായ ലൈംഗികാതിക്രമക്കേസ്; അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി, അന്വേഷണ ചുമതല റൂറല്‍ എസ്പിക്ക്

'പീഡന വീരന് ആദരാഞ്ജലികൾ'; രാഹുലിന്‍റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

തൃശൂരിൽ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മി​ഷൻ

മണ്ഡലകാലം; ശബരിമലയിൽ ദർശനം നടത്തിയത് പത്ത് ലക്ഷത്തോളം ഭക്തർ

കർണാടക കോൺഗ്രസ് തർക്കം; ചേരിതിരിഞ്ഞ് സമുദായ നേതൃത്വം