.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഗ്യാസ്: ഒട്ടേറെ സുപ്രധാന നടപടികളുമായി കേന്ദ്രം
file photo
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ കടുത്ത യുദ്ധ സാഹചര്യത്തിലും രാജ്യത്തെ എല്ലാ റിഫൈനറികളും ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്നുവെന്നും ആവശ്യത്തിന് ക്രൂഡ് ഓയിൽ ശേഖരം നിലവിലുണ്ടെന്നും കേന്ദ്ര സർക്കാർ. പെട്രോൾ, ഡീസൽ എന്നിവയുടെ മതിയായ സ്റ്റോക്കും രാജ്യം നിലനിർത്തുന്നു. റിഫൈനറികളിൽ നിന്നുള്ള ആഭ്യന്തര എൽപിജി ഉത്പാദനം പരമാവധി വർധിപ്പിച്ചിട്ടുണ്ട്.
ചില്ലറ വില്പനശാലകൾ
ഓയിൽ മാർക്കറ്റിങ് കമ്പനികളുടെ ചില്ലറ വില്പനശാലകളിൽ ഒന്നിലും ഇന്ധനം തീർന്നതായി റിപ്പോർട്ട് ചെയ്തിട്ടില്ല. പെട്രോളിന്‍റേയും ഡീസലിന്‍റേയും മതിയായ ശേഖരം ലഭ്യമാണ്, വിതരണം കൃത്യമായി നടക്കുന്നു. പൊതുജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടുന്ന സാഹചര്യം ഒഴിവാക്കണം.
പ്രകൃതിവാതകം
* ഡി- പിഎൻജി (പൈപ്പിലൂടെയുള്ള വാതകം), സിഎൻജി- ഗതാഗതം എന്നിവയ്ക്കുള്ള 100 ശതമാനം വിതരണം ഉൾപ്പെടെ മുൻഗണനാ മേഖലകളിലെ വിതരണം ഉറപ്പാക്കി. ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുള്ള വ്യാവസായിക, വാണിജ്യ ഉപഭോക്താക്കൾക്കുള്ള വിതരണം അവരുടെ ശരാശരി ഉപഭോഗത്തിന്‍റെ 80 ശതമാനമായി നിലനിർത്തിയിട്ടുണ്ട്.
* വാണിജ്യ എൽപിജി ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാൻ തങ്ങളുടെ എല്ലാ ഗ്യാസ് വിതരണ മേഖലകളിലുമുള്ള റസ്റ്ററന്‍റുകൾ, ഹോട്ടലുകൾ, കാന്‍റീനുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് പിഎൻജി കണക്ഷനുകൾക്ക് മുൻഗണന നല്കാൻ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ സ്ഥാപനങ്ങൾക്ക് ഗവണ്മെന്‍റ് നിർദേശം നൽകി.
* ഐജിഎൽ, എംജിഎൽ, ഗെയിൽ ഗ്യാസ്, ബിപിസിഎൽ തുടങ്ങിയ സിജിഡി കമ്പനികൾ ഗാർഹിക, വാണിജ്യ പിഎൻജി കണക്‌ഷനുകൾ എടുക്കുന്നതിന് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
* അപേക്ഷകൾ സമർപ്പിക്കാനും ഉപഭോക്താക്കളുടെ വീടുകളിലേക്കുള്ള ഗ്യാസ് വിതരണം ആരംഭിക്കാനും ഇടയിലുള്ള സമയ പരിധി ചുരുക്കാൻ സിജിഡി സ്ഥാപനങ്ങളോട് പെട്രൊളിയം- പ്രകൃതിവാതകം റഗുലേറ്ററി ബോർഡ് (പിഎൻജിആർബി) നിർദേശിച്ചു.
* സിജിഡി ശൃംഖലയുടെ വിപുലീകരണത്തിന് ആവശ്യമായ അപേക്ഷകൾക്ക് വേഗത്തിൽ അംഗീകാരം നല്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു.
* എൽപിജിയിൽ നിന്ന് പിഎൻജിയിലേക്കുള്ള ദീർഘകാല മാറ്റത്തിന് സഹായിച്ചാൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽപിജിയുടെ 10 ശതമാനം അധിക വിഹിതം അനുവദിക്കും. പിഎൻജി ലഭ്യമായ ഇടങ്ങളിലെല്ലാം എല്ലാ കേന്ദ്ര ഗവണ്മെന്‍റ് സ്ഥാപനങ്ങളും കോളനികളും ഓഫിസുകളും കാന്‍റീനുകളും അതിലേക്ക് മാറാൻ നിർദേശിക്കണം. കേന്ദ്ര ഗവണ്മെന്‍റിന്‍റെ വിവിധ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും കീഴിലുള്ള സ്ഥാപനങ്ങളിലെ പിഎൻജി കണക്‌ഷനുകളുടെ സാധ്യതകൾ വിലയിരുത്താനും ഏകോപിപ്പിക്കുന്നതിനായി ഓരോ മന്ത്രാലയത്തിൽ നിന്നും വകുപ്പിൽ നിന്നും ഒരു നോഡൽ ഓഫിസറെ നിയോഗിക്കാൻ എല്ലാ കേന്ദ്ര മന്ത്രാലയങ്ങളോടും നിർദേശിച്ചു. പ്രധാന നഗരങ്ങളിലേയും നഗരപ്രദേശങ്ങളിലേയും വാണിജ്യ എൽപിജി ഉപഭോക്താക്കളോട് പിഎൻജിയിലേക്ക് മാറാൻ അഭ്യർഥിച്ചിട്ടുണ്ട്.
എൽപിജി
* നിലവിലെ ഭൗമ- രാഷ്‌ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ എൽപിജി വിതരണം ഇപ്പോഴും ഒരു ആശങ്കയായി തുടരുന്നു.
ഗാർഹിക എൽപിജി വിതരണം:
* എൽപിജി വിതരണ ഏജൻസികളിലൊന്നും ഇന്ധനം തീർന്നതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
* ഭൂരിഭാഗം വിതരണങ്ങളും ഡെലിവറി ഓഥന്‍റിക്കേഷൻ കോഡ് (ഡിഎസി) വഴിയാണ് നടക്കുന്നത്.
* പരിഭ്രാന്തി മൂലമുള്ള ബുക്കിങ്ങുകൾ കുറഞ്ഞിട്ടുണ്ട്.
* ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിതരണം സാധാരണ നിലയിലാണ്.
വാണിജ്യ എൽപിജി വിതരണം:
* ഉപഭോക്താക്കൾക്കുള്ള വാണിജ്യ എൽപിജി വിതരണം ഭാഗികമായി (20 ശതമാനം) ഗവണ്മെന്‍റ് ഇതിനകം പുനഃസ്ഥാപിച്ചു. കൂടാതെ, പിഎൻജി വിപുലീകരണത്തിനായി ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനുള്ള പരിഷ്കാരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 10 ശതമാനം അധിക വാണിജ്യ എൽപിജി കൂടി അനുവദിക്കും.
* 21ന് വാണിജ്യ എൽപിജിയുടെ മറ്റൊരു 20 ശതമാനം കൂടി അനുവദിക്കാൻ കേന്ദ്ര ഗവണ്മെന്‍റ് തീരുമാനിച്ചു. ഇതോടെ ആകെ വിഹിതം 50 ശതമാനമായി ഉയരും (പിഎൻജി വിപുലീകരണത്തിനായുള്ള പരിഷ്കാരങ്ങളുടെ അടിസ്ഥാനത്തിലുള്ള 10 ശതമാനം വിഹിതം ഉൾപ്പെടെ). ഈ അധിക 20 ശതമാനം വിഹിതം റെസ്റ്ററന്‍റുകൾ, ധാബകൾ, ഹോട്ടലുകൾ, ഇൻഡസ്ട്രിയൽ കാന്‍റീനുകൾ, ഭക്ഷ്യ സംസ്കരണം/ ക്ഷീര യൂണിറ്റുകൾ, സംസ്ഥാന സർക്കാരോ തദ്ദേശ സ്ഥാപനങ്ങളോ നടത്തുന്ന സബ്‌സിഡി നിരക്കിലുള്ള കാന്‍റീനുകൾ/ ഔട്ട്‌ലെറ്റുകൾ, കമ്മ്യൂണിറ്റി കിച്ചണുകൾ, അതിഥി തൊഴിലാളികൾക്കുള്ള 5 കിലോ എഫ്‌ടിഎൽ തുടങ്ങിയ മേഖലകൾക്ക് മുൻഗണനാ അടിസ്ഥാനത്തിൽ നല്കും.
* കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്ക് അനുസൃതമായി വാണിജ്യ എൽപിജി വിതരണം ചെയ്യാൻ 20 സംസ്ഥാനങ്ങൾ/ കേന്ദ്രഭരണ പ്രദേശങ്ങൾ ഉത്തരവുകൾ പുറപ്പെടുവിച്ചു. ബാക്കി സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പൊതുമേഖലാ എണ്ണക്കമ്പനികൾ നേരിട്ട് വാണിജ്യ എൽപിജി സിലിണ്ടറുകൾ നൽകുന്നു. കഴിഞ്ഞ 8 ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും വാണിജ്യ സ്ഥാപനങ്ങൾ ഏകദേശം 15,440 മെട്രിക് ടൺ എൽപിജി ഏറ്റെടുത്തിട്ടുണ്ട്.
* വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കുമാണ് മുൻഗണന നൽകിയിരിക്കുന്നത്, ആകെ അനുവദിച്ച വാണിജ്യ എൽപിജിയുടെ ഏകദേശം 50 ശതമാനവും ഈ മേഖലകളിലേക്കാണ് പോകുന്നത്.
മണ്ണെണ്ണ
* എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പതിവ് വിഹിതത്തിന് പുറമെ 48,000 കിലോ ലിറ്റർ മണ്ണെണ്ണ അധികമായി അനുവദിച്ചിട്ടുണ്ട്. മണ്ണെണ്ണ വിതരണം ചെയ്യുന്നതിനായി ജില്ലകളിലെ സ്ഥലങ്ങൾ കണ്ടെത്താൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനങ്ങൾ ചെയ്യേണ്ടത്
* 1955ലെ അവശ്യവസ്തു നിയമം, 2000ലെ എൽപിജി നിയന്ത്രണ ഉത്തരവ് എന്നിവ പ്രകാരം പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തയ്ക്കുമെതിരേ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ട്. പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിതരണ സാഹചര്യം നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാന, കേന്ദ്രഭരണ പ്രദേശ സർക്കാരുകൾ പ്രധാന പങ്കുവഹിക്കണം.
പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, ഗാർഹിക എൽപിജിയുടെ ദുരുപയോഗം, മറ്റ് ക്രമക്കേടുകൾ എന്നിവ തടയാൻ കർശന ജാഗ്രത പുലർത്തുക, നിയമലംഘനം നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുക, പ്രാദേശിക മുൻഗണനകളും ആവശ്യകതകളും കണക്കിലെടുത്ത് വാണിജ്യ എൽപിജി വിതരണത്തിനായി ഉചിതമായ രീതികൾ വികസിപ്പിക്കുക, പരിഭ്രാന്തി മൂലമുള്ള വാങ്ങൽ തടയാനും എൽപിജിയുടെ വിവേകപൂർണമായ ഉപയോഗം പ്രോത്സാഹിപ്പിക്കാനും കൃത്യമായ വിവരങ്ങൾ പ്രചരിപ്പിക്കാനും പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിക്കുക എന്നീ കാര്യങ്ങൾ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര സർക്കാർ ഓർമിപ്പിച്ചു.
* 32 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കൺട്രോൾ റൂമുകളും ജില്ലാതല നിരീക്ഷണ സമിതികളും രൂപീകരിച്ചിട്ടുണ്ട്.
പരിശോധനാ നടപടികൾ
* എൽപിജി പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും പരിശോധിക്കാൻ പല സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും റെയ്ഡുകൾ തുടരുന്നു. ഉത്തർപ്രദേശ്, തെലങ്കാന, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ ഇതിനകം 3,500ലധികം റെയ്ഡുകൾ നടത്തുകയും ഏകദേശം 1,400 സിലിണ്ടറുകൾ പിടിച്ചെടുക്കുകയും ചെയ്തു.
* എല്ലാ സംസ്ഥാന/ കേന്ദ്രഭരണ പ്രദേശ സർക്കാരുകളും കൃത്യമായ ഇടവേളകളിൽ റെയ്ഡുകൾ നടത്തണം.
* യുദ്ധസാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിലും ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നൽകുന്ന ഉയർന്ന മുൻഗണനയ്ക്കൊപ്പം ഗാർഹിക എൽപിജി, പിഎൻജി എന്നിവയ്ക്കും സർക്കാർ ഉയർന്ന മുൻഗണന നൽകിയിട്ടുണ്ട്.