കെ. അണ്ണാമലൈ 
India

തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ അണ്ണാമലയെ നിർണായക പദവിയിലേക്ക് കൊണ്ടുവരാൻ ബിജെപി

മേയ് 19, 20 തീയതികളിൽ കോയമ്പത്തൂരിൽ വച്ച് നടക്കുന്ന കോർ കമ്മിറ്റി യോഗത്തിന് ശേഷമായിരിക്കും ഇക്കാര‍്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക.

Aswin AM

കോയമ്പത്തൂർ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ തോൽവിക്ക് പിന്നാലെ മുൻ സംസ്ഥാന അധ‍്യക്ഷൻ കെ. അണ്ണാമലൈയെ പാർട്ടിയുടെ നിർണായക പദവിയിലേക്ക് കൊണ്ടു വരാനൊരുങ്ങി കേന്ദ്ര നേതൃത്വം.

മേയ് 19,20 തീയതികളിൽ കോയമ്പത്തൂരിൽ വച്ച് നടക്കുന്ന കോർ കമ്മിറ്റി യോഗത്തിന് ശേഷമായിരിക്കും ഇക്കാര‍്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക.

അണ്ണാമലൈ ആയിരുന്നു അധ‍്യക്ഷനെങ്കിൽ കടുത്ത മത്സരം കാഴ്ചവയ്ക്കാൻ ബിജെപിക്ക് കഴിയുമായിരുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. അണ്ണാമലൈയെ നേതൃത്വത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന ആവശ‍്യം പ്രവർത്തകരിലും ശക്തമാണ്. നിലവിൽ നൈനാർ നാഗേന്ദ്രനാണ് തമിഴ്നാട് ബിജെപി അധ‍്യക്ഷൻ. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 27 സീറ്റുകളിൽ നിന്നും ആകെ ഒരു സീറ്റു മാത്രമാണ് ബിജെപിക്ക് നേടാനായത്.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം