ഗുജറാത്തിൽ 242 യാത്രക്കാരുമായി പറന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണു
അഹമ്മദാബാദ്: അഹമ്മദാബാദിൽ യാത്രാ വിമാനം തകർന്നു. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമാണ് അപകടം. എയർഇന്ത്യാ വിമാനമാണ് തകർന്നത്.
വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 242 പേരുണ്ടായിരുന്നതായാണ് വിവരം. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു അപകടം.
ടേക്ക് ഓഫ് ചെയ്ത് 18 മിനിറ്റുകൾക്കുള്ളിലായിരുന്നു അപകടം. ടേക്ക് ഓഫ് ചെയ്ത വിമാനം മരത്തിൽ തട്ടി തകർന്നു വീഴുകയായിരുന്നെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. നിരവധി യാത്രക്കാർക്ക് ഗുരുതര പരുക്കേറ്റതായും ആശുപത്രിയിലേക്ക് മാറ്റിയതായും അനൗദ്യോഗിക റിപ്പോർട്ടുണ്ട്.
AI171 എന്ന അഹമ്മദാബാദ്-ലണ്ടൻ വിമാനം അപകടത്തിൽപെട്ടതായി എയർ ഇന്ത്യ സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും എയർഇന്ത്യ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു. അപകടകാരണമോ ദുരന്തത്തിന്‍റെ വ്യാപ്തിയോ സംബന്ധിച്ച് വിവരങ്ങൾ പുറത്തുവന്നിട്ടില്ല.