അഹമ്മദാബാദ് വിമാനാപകടം:
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ തകർന്നു വീണ എയർ ഇന്ത‍്യ 787 ഡ്രീംലൈനർ വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നതായി റിപ്പോർട്ട്. യുഎസ് ആസ്ഥാനമായുള്ള ഫൗണ്ടേഷന്‍ ഫോർ ഏവിയേഷൻ സേഫ്റ്റിയുടെ (എഫ്ഒഎസ്) റിപ്പോർട്ടിലാണ് ഇക്കാര‍്യം പറയുന്നത്.
വിമാനം സർവീസിൽ ഉൾപ്പെടുത്തിയപ്പോൾ തന്നെ തകരാറുകൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. ക‍്യാനഡ, ഓസ്ട്രേലിയ, യുഎസ് എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന ബോയിങ് 787ന്‍റെ 2000ത്തിൽ അധികം വിമാനങ്ങൾക്ക് തകരാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.