സീറ്റിന് അധിക ചാർജില്ലെങ്കിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കേണ്ടി വരും; കേന്ദ്രത്തെ എതിർത്ത് വിമാനക്കമ്പനികൾ

 
India

സീറ്റിന് അധിക ചാർജില്ലെങ്കിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കേണ്ടി വരും; കേന്ദ്രത്തെ എതിർത്ത് വിമാനക്കമ്പനികൾ

നിർദേശം വ്യോമയാന മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് ഫെഡറേഷൻ ആരോപിക്കുന്നത്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: ആഭ്യന്തര വിമാനങ്ങളിലെ 60 ശതമാനം സീറ്റുകൾ തെരഞ്ഞെടുക്കാൻ അധികചാർജ് പാടില്ലെന്ന കേന്ദ്ര നിർദേശത്തിനെതിരേ വിമാനക്കമ്പനികൾ. അധിക ചാർജില്ലെങ്കിൽ വരുമാനത്തിൽ വലിയ കുറവു വരുമെന്നും അതു നികത്താനായി ടിക്കറ്റ് നിരക്ക് വർധിപ്പിക്കേണ്ടതായി വരുമെന്നുമാണ് ഫെഡറേഷൻ ഒഫ് ഇന്ത്യൻ എയർലൈൻസ് (എഫ്ഐഎ) വ്യോമയാന മന്ത്രാലയത്തെ അറിയിച്ചിരിക്കുന്നത്.

വ്യോമയാന മന്ത്രാലയത്തിന്‍റെ നിർദേശം വ്യോമയാന മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് ഫെഡറേഷൻ ആരോപിക്കുന്നത്.

ഇതു മൂലം വിമാനക്കമ്പനികൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം വലുതായിരിക്കും. അതു നികത്താൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കേണ്ടി വരും. അതിന്‍റെ ഭാഗമായി സീറ്റുകൾ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കാത്തവർക്കു പോലും അധികചാർജ് കൊടുത്ത് ടിക്കറ്റ് എടുക്കേണ്ടി വരുമെന്നും ഫെഡറേഷൻ പറയുന്നു.

കുടുംബ വഴക്കിനിടെ പിറവം കൗൺസിലർക്ക് കുത്തേറ്റു; ഭർത്താവിന്‍റെ അച്ഛൻ പിടിയിൽ

ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; പരുക്കേറ്റ വീട്ടമ്മ മരിച്ചു

കൊളംബിയയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു

എവിടെയൊക്കെ പോയെന്ന് രേഖയില്ല; പിഎസ്‌സി ചെയർമാൻ ചട്ടം ലംഘിച്ചുവെന്ന് ആരോപണം

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ