ഇളയരാജ|അജിത് കുമാർ

 
India

അജിത് ചിത്രത്തിൽ ഇളയരാജയുടെ ഗാനങ്ങൾ ഉപയോഗിക്കാനാവില്ല; ഇടക്കാല ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

പകർപ്പവകാശ ലംഘന പരാതിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്

ചെന്നൈ: തമിഴ് നടൻ അജിത്ത് കുമാറിന്‍റെ 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തിൽ സംഗീത സംവിധായകൻ ഇളയരാജയുടെ ഗാനങ്ങൾ ഉപയോഗിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. പകർപ്പവകാശ ലംഘന പരാതിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

അനുമതിയില്ലാതെ തന്‍റെ ഗാനങ്ങൾ ചിത്രത്തിൽ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇളയരാജ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ചിത്രത്തിലെ മൂന്നു ഗാനങ്ങൾക്കെതിരേയായിരുന്നു പരാതി. രണ്ട് ആഴ്ച്ചയ്ക്കകം നിർമാതാക്കളോട് വിശദീകരണം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഗാനങ്ങൾ സിനിമയിൽ നിന്നും നീക്കം ചെയ്യണമെന്നും 5 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ഇളയരാജ ഹർജിയിൽ ആവശ‍്യപ്പെട്ടിരുന്നു.

അതേസമയം യഥാർഥ അവകാശികളിൽ നിന്നും അനുമതി ലഭിച്ചെന്നാണ് നിർമാതാക്കൾ കോടതിയോട് നേരത്തെ വ‍്യക്തമാക്കിയിരുന്നത്.

അയ്യപ്പ സംഗമം: ഭക്തരെ ക്ഷണിക്കുന്ന സന്ദേശത്തിൽ ദുരൂഹത

ബദൽ വിപണി തേടി ഇന്ത്യ; യൂറോപ്യൻ യൂണിയനുമായി ചർച്ച

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നിർണായക രേഖ

യുകെയിലും മുല്ലപ്പെരിയാർ മറക്കാതെ എം.കെ. സ്റ്റാലിൻ

ഷാർജയിൽ മലയാളി യുവതിയും മകളും മരിച്ച സംഭവം: പ്രതിക്കെതിരേ ലുക്കൗട്ട് നോട്ടീസ്