ഡിഎംകെ എംപി കനിമൊഴി

 
India

സഖ്യം പിരിഞ്ഞു; പാർലമെന്‍റിൽ കോൺഗ്രസിനൊപ്പം ഇരിക്കില്ലെന്ന് ഡിഎംകെ

സ്പീക്കറുടെ ഓഫിസ് ഈ അഭ്യര്‍ഥനയോട് പരസ്യമായി പ്രതികരിച്ചിട്ടില്ല.

MV Desk

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം വേര്‍പിരിഞ്ഞതിനാല്‍ പാര്‍ട്ടി എംപിമാര്‍ക്ക് പാര്‍ലമെന്‍റിന്‍റെ അധോസഭയില്‍ പ്രത്യേക ഇരിപ്പിടങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ എംപി കനിമൊഴി കരുണാനിധി വെള്ളിയാഴ്ച ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതി. മാറിയ രാഷ്‌ട്രീയ സാഹചര്യങ്ങളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിച്ചതും കണക്കിലെടുത്ത്, സഭയില്‍ ഡിഎംകെയുടെ അംഗങ്ങള്‍ കോണ്‍ഗ്രസിന്‍റെ കൂടെ ഇപ്പോഴത്തെ ഇരിപ്പിട ക്രമീകരണത്തില്‍ തുടരുന്നത് ഉചിതമായിരിക്കില്ലെന്ന് കനിമൊഴി കത്തില്‍ പറഞ്ഞു.

സ്പീക്കറുടെ ഓഫിസ് ഈ അഭ്യര്‍ഥനയോട് പരസ്യമായി പ്രതികരിച്ചിട്ടില്ല. പാര്‍ട്ടിയുടെ ശക്തിയും നിലവിലുള്ള സഖ്യങ്ങളും അടിസ്ഥാനമാക്കി ലോക്സഭയിലെ സീറ്റുകള്‍ പരമ്പരാഗതമായി അനുവദിക്കുന്നത് സ്പീക്കറാണ്. ഈ സാഹചര്യത്തിലാണ് സ്പീക്കര്‍ക്ക് കനിമൊഴി കത്തെഴുതിയത്.

തമിഴ്നാട്ടില്‍ സഖ്യ സര്‍ക്കാരിനായി നടന്‍ വിജയ്യുടെ തമിഴക വെട്രി കഴകത്തിന് (ടിവികെ) പിന്തുണ നല്‍കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തെ തുടര്‍ന്നാണ് ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളല്‍ വീണത്. ഡിഎംകെയുമായുള്ള സഖ്യം കോണ്‍ഗ്രസ് അവസാനിപ്പിച്ചതോടെ ദേശീയതലത്തില്‍ ഇന്ത്യ ബ്ലോക്ക് എന്നറിയപ്പെടുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാലമായ സഖ്യത്തിന്‍റെ ഐക്യത്തെയും ബാധിക്കുമെന്ന് ഉറപ്പായി. ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തെ (എന്‍ഡിഎ) നേരിടാന്‍ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രൂപീകരിച്ചതാണ് ഇന്ത്യ ബ്ലോക്ക്. ലോക്സഭയില്‍ 22 എംപിമാരുള്ള ഡിഎംകെ ഇന്ത്യ ബ്ലോക്കിലെ ഒരു പ്രധാന ഘടകമായിരുന്നു.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"