Anil Antony 
India

ബിജെപിയുടെ ദേശീയ വക്താവായി അനിൽ ആന്‍റണിയെ നിയമിച്ചു

കഴിഞ്ഞ മാസമാണ് അദ്ദേഹത്തെ ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുത്തത്

MV Desk

ന്യൂഡൽഹി: ബിജെപിയുടെ ദേശീയ വക്താവായി അനിൽ അന്‍റണിയെ നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയാണ് പുതിയ സംഘടാ ചുമതല നൽകിയത്. കഴിഞ്ഞ മാസമാണ് അദ്ദേഹത്തെ ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇതിനു പുറമേയാണ് ദേശീയ വക്താവിന്‍റെ സംഘടനാ ചുമതലകൂടി ലഭിക്കുന്നത്.

മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണിയുടെ മകനായ അനിൽ ആന്‍റണി ഏപ്രിലിലാണ് ബിജെപിയിൽ ചേർന്നത്. നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്‍ററിക്കെതിരെ പ്രതികരിച്ചാണ് അനിൽ കോൺഗ്രസുമായി തെറ്റിയത്. തുടർന്ന് പദവികളെല്ലാം രാജിവെച്ച് ബിജെപിയിൽ ചേരുകയായിരുന്നു.

സർക്കാരിന് തിരിച്ചടി;എലപ്പുള്ളി ബ്രൂവറി പ്ലാന്‍റിനുള്ള പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി

ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ഇഡിക്ക്; മുഴുവൻ രേഖകളും കൈമാറാൻ കോടതി നിർദേശം

നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ വഞ്ചനാ കേസ്; തുടർനടപടികൾക്കുള്ള സ്റ്റേ നീട്ടി ഹൈക്കോടതി

വീണ്ടും സെഞ്ചുറി; ആഷസിൽ ട്രാവിസ് ഹെഡിനെ പൂട്ടാനാവാതെ ഇംഗ്ലണ്ട്

കനത്ത മൂടൽ മഞ്ഞ്; ഡൽഹി- തിരുവനന്തപുരം എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കി