അസമിൽ നിന്നുള്ള ദൃശ‍്യം

 
India

അസമിലെ പ്രളയക്കെടുതി; ഇതുവരെ ജീവൻ നഷ്ടമായത് 98 പേർക്ക്, 1.55 ലക്ഷം പേരെ ബാധിച്ചു

ചരൈഡിയോ ജില്ലയിലെ മഹ്മോറയിലാണ് അടുത്തിടെ മരണം റിപ്പോർട്ട് ചെയ്തതെന്ന് അസം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി( എഎസ്ഡിഎംഎ) പറഞ്ഞു

Aswin AM

ഗോഹട്ടി: അസമിൽ ശക്തമായ മഴയെത്തുടർന്നുണ്ടായ പ്രളയക്കെടുതിയിൽ മരണസംഖ‍്യ 98 ആയി ഉയർന്നു. വെള്ളപ്പൊക്കത്തെ തുടർന്ന് അസമിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. 13 ജില്ലകളിലായി 1.55 ലക്ഷം പേരെയാണ് പ്രളയക്കെടുതി ബാധിച്ചത്. ചരൈഡിയോ ജില്ലയിലെ മഹ്മോറയിലാണ് അടുത്തിടെ മരണം റിപ്പോർട്ട് ചെയ്തതെന്ന് അസം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി( എഎസ്ഡിഎംഎ) പറഞ്ഞു.

ശിവസാഗർ, ഗോലഘട്ട്, നാഗോൺ, സോണിത്പുർ, ധേമാജി, ദാരങ്, ബിശ്വനാഥ്, കാംരൂപ്(എം), ലഖിംപുർ, ഉദൽഗുരി, ജോർഹട്ട്, ചരൈഡിയോ എന്നീ 13 ജില്ലകളെയും അവിടത്തെ 464 ഗ്രാമങ്ങളെയും വെള്ളപ്പൊക്കം ബാധിച്ചു.

1,55,849 പേരെയാണ് മൊത്തം വെള്ളപ്പൊക്കം ബാധിച്ചത്. ഗോലഘട്ടാണ് ഏറ്റവും നാശനഷ്ടമുണ്ടായ ജില്ല. നിലവിൽ 55 ദുരിതാശ്വാസ കേന്ദ്രങ്ങളും 18 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും സംസ്ഥാനത്ത് പ്രവൃത്തിക്കുന്നുണ്ട്. 10,748.64 ഹെക്റ്റർ കൃഷിഭൂമി വെള്ളത്തിനടിയിലായി.

സിപിഎമ്മിനെ തകർക്കാനാവില്ല, രാഷ്ട്രീയപരമായും നിയമപരമായും നേരിടും; ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ‍്യാപിച്ചതിൽ എം.വി. ഗോവിന്ദൻ

കുതിച്ച് സ്വർണവില; പവന് കൂടിയത് 640 രൂപ

നിയമസഭാ മന്ദിരത്തിനു സമീപത്തെ ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ല, അന്വേഷണം

ഔദ‍്യോഗിക ആവശ‍്യത്തിന് സ്വകാര‍്യ വാഹനം ഉപയോഗിക്കാൻ അനുമതിയുള്ളത് 2 മന്ത്രിമാർക്ക്; കെ.എം. ഷാജിയുടെ കാറിന് അനുമതിയില്ല

സി-ഡിറ്റ് ക്രമക്കേട്; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ