അസമിൽ ആദ്യ എച്ച്എംപിവി കേസ് റിപ്പോർട്ടു ചെയ്തു; വൈറസ് ബാധിച്ചത് 10 മാസം പ്രായമായ കുഞ്ഞിന് representative image
India

അസമിൽ ആദ്യ എച്ച്എംപിവി കേസ് റിപ്പോർട്ടു ചെയ്തു; വൈറസ് ബാധിച്ചത് 10 മാസം പ്രായമായ കുഞ്ഞിന്

നാലു ദിവസങ്ങൾക്ക് മുൻപ് ജലദോഷ ലക്ഷണങ്ങളോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

ദിസ്പൂർ: അസമിൽ ആദ്യ എച്ച്എംപിവി കേസ് റിപ്പോർട്ടു ചെയ്തു. ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നതനുസരിച്ച് പത്ത് മാസം പ്രായമായ കുഞ്ഞിലാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

അസം മെഡിക്കൽ കോളെജ് ഹോസ്പിറ്റലിലാണ് നിലവിൽ കുട്ടിയിപ്പോൾ. നാലു ദിവസങ്ങൾക്ക് മുൻപ് ജലദോഷ ലക്ഷണങ്ങളോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നു നടത്തിയ പരിശോധനയിലാണ് എച്ച്എംപിവി സ്ഥിരീകരിക്കുന്നത്.

കുട്ടി ആരോഗ്യ നില തൃപ്തികരമാണ്. എല്ലാ വർഷങ്ങളിലും എച്ച്എംപിവി കേസുകൾ റിപ്പോർട്ട് ചെയ്യാറുണ്ടെന്നും ഇതൊരു സാധാരണ വൈറസാണന്‍റെന്നും മെഡിക്കൽ വിഭാഗം വ്യക്തമാക്കുന്നു. ഇത് ഈ സീസണിലെ ആദ്യ കേസാണെന്ന് മാത്രമേ ഉള്ളൂ എന്നും മെഡിക്കൽ വിഭാഗം വ്യക്തമാക്കി.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു