ആമസോൺ ഓർഡറിനൊപ്പം പാക്കേജിനുള്ളിൽ ജീവനുള്ള മൂർഖൻ 'ഫ്രീ' 
India

ആമസോൺ ഓർഡറിനൊപ്പം പെട്ടിക്കുള്ളിൽ ജീവനുള്ള മൂർഖൻ 'ഫ്രീ'!|Video

ദമ്പതികൾ പോസ്റ്റ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്

ബംഗളൂരു: ആമസോണിന്‍റെ കൊറിയർ പാക്കറ്റിനുള്ളിൽ ജീവനുള്ള മൂർഖൻ പാമ്പ്. ബംഗളൂരുവിലെ ദമ്പതികളാണ് ആമസോണിൽ നിന്നുള്ള ഭയപ്പെടുത്തുന്ന അനുഭവം വീഡിയോ അടക്കം പങ്കു വച്ചിരിക്കുന്നത്. സറാജ്പുരിൽ നിന്നുള്ള ഐടി കമ്പനി ജോലിക്കാരായ ദമ്പതികൾ എക്ബോക്സ് കൺട്രോളറാണ് ആമസോണിൽ നിന്ന് ഓർഡർ ചെയ്തിരുന്നത്. പക്ഷേ പാക്കറ്റ് തുറന്നപ്പോൾ ഒട്ടിക്കാൻ ഉപയോഗിച്ച ടേപ്പിൽ കുടുങ്ങിയ മൂർഖൻ പാമ്പ് പുറത്തേക്കിഴഞ്ഞു നീങ്ങി. ദമ്പതികൾ പോസ്റ്റ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സംഭവത്തെ ഗൗരവത്തിൽ എടുക്കുന്നുവെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ആമസോണിന്‍റെ ഇന്ത്യ വക്താവ് പറഞ്ഞു.

ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നത്. ഉപഭോക്താക്കൾക്ക് വിശ്വാസ്യമായ ഷോപ്പിങ് അനുഭവം ഉറപ്പാക്കുന്നതിനായി കഠിനാധ്വാനം ചെയ്യാറുണ്ട്. അതു കൊണ്ടു തന്നെ പരാതികൾ ഗൗരവത്തിൽ എടുത്ത് അന്വേഷിക്കുമെന്നും ആമസോൺ വ്യക്തമാക്കി.

ആമസോൺ‌ പാക്കേജ് ഡെലിവറി ബോയ് നേരിട്ട് കൈകളിൽ ഏർപ്പിക്കുകയായിരുന്നുവെന്ന് ദമ്പതികൾ വ്യക്തമാക്കുന്നു. പരാതി നൽകിയതോടെ പാക്കേജിന് നൽകിയ പണം ആമസോൺ പൂർണമായും തിരിച്ച് നൽകി.

പക്ഷേ വിഷപ്പാമ്പിനെ നൽകി ജീവൻ അപകടത്തിലാക്കാൻ ശ്രമിച്ചത് വ്യക്തമായ സുരക്ഷാ തകരാറാണെന്ന് ഇവർ ആരോപിക്കുന്നു. പാമ്പ് ആരെയും ഉപദ്രവിച്ചില്ലെന്നും ദമ്പതികൾ വ്യക്തമാക്കിയിട്ടുണ്ട്.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു

നിർമല സീതാരാമൻ മുതൽ വനതി ശ്രീനിവാസൻ വരെ; ബിജെപി അധ‍്യക്ഷ സ്ഥാനത്തേക്ക് വനിത?

സ്വർണവിലയിൽ ഒടുവിൽ ഇടിവ്; ഒറ്റയടിക്ക് 440 രൂപ കുറഞ്ഞു

ഹോളിവുഡ് താരം മൈക്കിൾ മാഡ്സെൻ അന്തരിച്ചു