ബിഹാറിലെ പറ്റ്നയിൽ നടന്ന സമരത്തിനിടെയുള്ള ദൃശ‍്യങ്ങൾ

 
India

ബിപിഎസ്‌സി പരീക്ഷ റദ്ദാക്കണമെന്ന് ആവശ‍്യപ്പെട്ട് ബിഹാറിൽ വിദ‍്യാർഥികളുടെ മാർച്ച്; പൊലീസുമായി ഏറ്റുമുട്ടി, സംഘർഷം

ഗാന്ധി മൈതാനത്ത് നിന്നും രാജ്ഭവനിലേക്ക് മാർച്ച് നടത്തുന്നതിടെ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്തതോടെയാണ് സംഘർ‌ഷം രൂക്ഷമായത്

Aswin AM

പറ്റ്ന: 70ാം ബിഹാർ പബ്ലിക് സർവീസ് കമ്മിഷൻ (ബിപിഎസ്‌സി) പരീക്ഷ റദ്ദാക്കണമെന്ന് ആവശ‍്യപ്പെട്ട് തലസ്ഥാനമായ പറ്റ്നയിൽ പ്രതിഷേധം നടത്തുന്ന വിദ‍്യാർഥികളും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ഗാന്ധി മൈതാനത്ത് നിന്നും രാജ്ഭവനിലേക്ക് മാർച്ച് നടത്തുന്നതിടെ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്തതോടെയാണ് സംഘർ‌ഷം രൂക്ഷമായത്. ഇതോടെ പ്രതിഷേധക്കാരെ നീക്കാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ചോദ‍്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും ആരോപിച്ചാണ് വിദ‍്യാർഥികളുടെ പ്രതിഷേധം. കൂടാതെ അധ‍്യാപക നിയമന പരീഷ 4.0ൽ മാറ്റങ്ങൾ വരുത്തണമെന്നും പകരം ഒറ്റ ഘട്ട പരീക്ഷ നടത്തണമെന്നും നെഗറ്റീവ് മാർക്കിങ് ഒഴിവാക്കണെമെന്നും വിദ‍്യാർഥികൾ ആവശ‍്യപ്പെട്ടു.