ലഖിസരായിയിലെ അശോക് ധാം ക്ഷേത്രം.

 

File photo

India

ബിഹാർ ക്ഷേത്രത്തിൽ തിക്കും തിരക്കും; 7 പേർ മരിച്ചു

പവിത്രമായ ശ്രാവണ മാസത്തിൽ ശിവന് ജലാഭിഷേകം നടത്താൻ ക്ഷേത്രത്തിൽ ഭക്തരുടെ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു

MV Desk

പറ്റ്ന: ബിഹാറിലെ ലഖിസാരായി ജില്ലയിൽ പ്രശസ്തമായ അശോക് ധാം ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 7 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് ദാരുണ സംഭവം.

പവിത്രമായ ശ്രാവണ മാസത്തിൽ ശിവന് ജലാഭിഷേകം നടത്താൻ ക്ഷേത്രത്തിൽ ഭക്തരുടെ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഈ വലിയ ജനക്കൂട്ടമാണ് തിക്കിലും തിരക്കിലും കലാശിച്ചത്.

സംഭവത്തിൽ കുറഞ്ഞത് ആറ് ഭക്തർ മരണപ്പെട്ടതായി സബ് ഡിവിഷണൽ പോലീസ് ഓഫീസർ (SDPO) ശിവം കുമാർ സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരുക്കേറ്റിട്ടുമുണ്ട്.

വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസും ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.