Nitish Kumar File
India

നിതീഷിന്‍റെ ചുവടുമാറ്റം: ബിഹാറിൽ നിർവാഹക സമിതി ‍യോഗം വിളിച്ച് ബിജെപി

അതേ സമയം പുതിയ രാഷ്ട്രീയ സാഹചര്യത്തെ വിലയിരുത്തുന്നതിനായി പർണിയയിൽ കോൺഗ്രസും യോഗം വിളിച്ചിട്ടുണ്ട്.

പറ്റ്ന: ജെഡി(യു) നേതാവ് നിതീഷ് കുമാറിന്‍റെ ചുവടുമാറ്റത്തിനിടെ ബിഹാറിൽ എംപിമാരുടെയും എംഎൽഎമാരുടെയും യോഗം വിളിച്ച് ബിജെപി. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്കായാണ് യോഗം. ബിജെപി സംസ്ഥാന യൂണിറ്റ് മേധാവി സമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലാണ് യോഗം. എന്നാൽ സംസ്ഥാനത്ത് പാർട്ടി നിതീഷിനൊപ്പം വീണ്ടും ഒരുമിക്കുന്നുവെന്ന വാർത്തയോട് പ്രതികരിക്കാൻ പാർട്ടി നേതാക്കൾ തയാറായില്ല. രാഷ്ട്രീയത്തിൽ സ്ഥിരമായി ഒരു വാതിലും അടഞ്ഞു കിടക്കില്ലെന്ന് മുതിർന്ന നേതാവ് സുശീൽ കുമാർ മോദി അഭിപ്രായപ്പെട്ടു.

അതേ സമയം പുതിയ രാഷ്ട്രീയ സാഹചര്യത്തെ വിലയിരുത്തുന്നതിനായി പർണിയയിൽ കോൺഗ്രസും യോഗം വിളിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മജ് ഖാനാണ് യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ ന്യായ് യാത്ര ജനുവരി 29ന് സംസ്ഥാനത്ത് പ്രവേശിക്കും.

ഇതു സംബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾക്കായാണ് യോഗമെന്നാണ് കോൺഗ്രസ് നേതാക്കൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ടെക്സസിലെ മിന്നൽ പ്രളയം; 28 കുട്ടികൾ ഉൾപ്പെടെ മരണസംഖ്യ 78 ആയി

സംസ്ഥാനത്ത് ഓഗസ്റ്റ് 20 മുതൽ 27 വരെ ഓണപ്പരീക്ഷ; 29 ന് സ്കൂൾ അടയ്ക്കും

ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ യാത്ര തടസപ്പെട്ടു

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം