India

കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കും: നരേന്ദ്ര മോദി

രാജ്യത്ത് ജനാധിപത്യം വളരുന്നുവെന്നു സൂചിപ്പിക്കുന്നതാണു തെരഞ്ഞെടുപ്പ് ഫലം

ഡൽഹി: കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ഡൽഹി ആസ്ഥാനത്തെ വിജയാഘോഷത്തിൽ പ്രസംഗിക്കുമ്പോഴായിരുന്നു ഈ പരാമർശം. കേരളത്തിലും ബിജെപി വിജയിക്കും. കോൺഗ്രസും ഇടതുപക്ഷവും തിരശീലയ്ക്കു പിന്നിൽ സഖ്യമുണ്ടാക്കുന്നതു കേരളവും കാണുന്നുണ്ട്, അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ജനാധിപത്യം വളരുന്നുവെന്നു സൂചിപ്പിക്കുന്നതാണു തെരഞ്ഞെടുപ്പ് ഫലം. ന്യൂനപക്ഷങ്ങൾ ബിജെപിക്കൊപ്പമാണെന്നും ഈ ഫലം തെളിയിക്കുന്നു, ഗുജറാത്തിലും ഗോവയിലും ഇപ്പോൾ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും അതാണു വ്യക്തമാകുന്നത്. മേഘാലയ, നാഗാലാൻഡ്, ത്രിപുര എന്നിവിടങ്ങളിലെ ജനങ്ങളുടെ വോട്ട്, വികസനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ളതായിരിക്കുമെന്ന് ഉറപ്പു തരുന്നു. പഴയ ഗവൺമെന്‍റുകൾ വെല്ലുവിളികളിൽ നിന്നും ഓടിയകന്നിരുന്നു, എന്നാൽ ഈ ഗവൺമെന്‍റ് അതെല്ലാം ഏറ്റെടുക്കും, പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

വിജയാഘോഷത്തിൽ പങ്കെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ. പി നദ്ദ തുടങ്ങിയവരും പാർട്ടി ആസ്ഥാനത്തുണ്ടായിരുന്നു. ആയിരക്കണക്കിനു പ്രവർത്തകരും ആഘോഷത്തിൽ പങ്കുചേർന്നു.

കനത്ത മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ; പഞ്ചാബിൽ റെഡ് അലർട്ട്, ഹിമാചലിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഓഗസ്റ്റ് 20 മുതൽ 27 വരെ ഓണപ്പരീക്ഷ; 29 ന് സ്കൂൾ അടയ്ക്കും

സുരേഷ് ഗോപി ധരിച്ച മാല‍യിൽ പുലിപ്പല്ലാണെന്ന പരാതിയിൽ വനം വകുപ്പ് നോട്ടീസ് നൽകും

ടെക്സസിലെ മിന്നൽ പ്രളയം; 28 കുട്ടികൾ ഉൾപ്പെടെ 78 മരണം

ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ യാത്ര തടസപ്പെട്ടു