ഗുജറാത്തിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിലേക്ക് വീണു; മൂന്നു മരണം, രക്ഷാപ്രവർത്തനം തുടരുന്നു
ഗാന്ധിനഗർ: ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്ന് അപകടം. 3 പേർ മരിച്ചു. പത്തോളം പേർക്ക് പരുക്കേറ്റു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. വഡോദരയിലെ പദ്ര മുജ്പൂരിനടുത്താണ് പാലം തകർന്നത്.
പിന്നാലെ ട്രക്കുകളും പിക്കപ് വാനും കാറും അടക്കം മഹിസാഗർ നദിയിൽ വീണു. 30 വർഷത്തിലേറെ പഴക്കമുള്ള പാലമാണ് തകർന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്.