മുകുൾ റോയ്

 
India

കൂറുമാറ്റം; മുകുൾ റോയിയുടെ എംഎൽഎ പദവി റദ്ദാക്കി കൽക്കട്ട ഹൈക്കോടതി

പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ബിജെപി എംഎൽഎ‌ അംബിക റോയ് എന്നിവർ നൽകിയ ഹർജിയിലാണ് നടപടി.

നീതു ചന്ദ്രൻ

കോൽക്കത്ത: കൂറുമാറ്റ നിരോധന നിയമം പ്രകാരം പശ്ചിമ ബംഗാളിലെ മുതിർന്ന നേതാവ് മുകുൾ റോയിയുടെ നിയമസഭാം അംഗത്വം കൽക്കട്ട ഹൈക്കോടതി റദ്ദാക്കി. 2021 മേയിൽ ബിജെപി സ്ഥാനാർഥിയായി വിജയിച്ചാണ് റോയ് നിയമസഭയിലെത്തിയത്. പക്ഷേ ഓഗസ്റ്റിൽ ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നു.

ഇതിനെതിരേ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ബിജെപി എംഎൽഎ‌ അംബിക റോയ് എന്നിവർ നൽകിയ ഹർജിയിലാണ് നടപടി.

ജസ്റ്റിസ് ദേബങ്സു ബാസക് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റേതാണ് വിധി. മുകുൾ റോയുടെ അംഗത്വം റദ്ദാക്കാനുള്ള ആവശ്യം തള്ളിക്കൊണ്ടുള്ള നിയമസഭാ സ്പീക്കർ ബിമാൻ ബാനർജിയുടെ തീരുമാനത്തിനെതിരേയാണ് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിച്ചത്.

ചെങ്കോട്ട സ്ഫോടനം; ഡോ. ഉമർ നബി തുർക്കിയിൽ സന്ദർശനം നടത്തി, കൂടുതൽ വിവരങ്ങൾ പുറത്ത്

H3N2 വൈറസിന്‍റെ വകഭേദം: മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

"ജമ്മു കശ്മീരിലെ മുസ്‌ലിംങ്ങളെല്ലാം തീവ്രവാദികളല്ല": ഒമർ അബ്‌ദുള്ള

പടക്ക നിർമാണശാലയിൽ സ്ഫോടനം; രണ്ടു പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

"പത്രപ്രവർത്തകനായിട്ട് എത്ര കാലമായി"; പിഎം ശ്രീ ചർച്ച ചെയ്തോയെന്ന ചോദ്യത്തോട് ദേഷ്യപ്പെട്ട് മുഖ്യമന്ത്രി