ചെന്നൈയിൽ ചരക്ക് വിമാനത്തിന് തീപിടിച്ചു; പൈലറ്റുമാർ സുരക്ഷിതർ

 
representative image
India

ചെന്നൈയിൽ ചരക്ക് വിമാനത്തിന് തീപിടിച്ചു; പൈലറ്റുമാർ സുരക്ഷിതർ

സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു

ചെന്നൈ: ചെന്നൈയിൽ ചരക്ക് വിമാനത്തിന്‍റെ എഞ്ചിനിൽ തീപിടിത്തം. ക്വാലലംപൂരിൽ നിന്നും ചെന്നൈയിലെത്തിയ വിമാനം ലാൻഡ് ചെയ്യാനിരിക്കെയായിരുന്നു അപകടം. വിമാനത്തിന്‍റെ നാലാമത്തെ എഞ്ചിനിൽ തീപിടിച്ചതെന്നാണ് വിവരം. വിമാനം അത്ഭുതകരമായി ലാൻഡ് ചെയ്യാന്‍ പൈലറ്റുമാർക്ക് സാധിച്ചു.

ലാൻഡിങ് സമയത്തു തന്നെ എഞ്ചിനിൽ തീപിടിച്ച വിവരം പൈലറ്റുമാർ വിമാനത്താവള അധികൃതരെ അറിയിച്ചിരുന്നു. ഉടനെ തന്നെ വിമാനത്താവളത്തിലെ അഗ്നിരക്ഷാ സേനാ വിഭാഗമെത്തി തീയണക്കാൻ ശ്രമങ്ങൾ തുടങ്ങി. എന്നാൽ തീപിത്തതിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അപകടത്തിൽ ആർക്കും ആർക്കും പരുക്കില്ലെന്നും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

സിപിഎം ഓഫീസിലേക്ക് ബിജെപി പ്രതിഷേധം; സംഘർഷത്തിൽ കലാശിച്ചു

"ആധാർ കാർഡ് പൗരത്വത്തിന്‍റെ നിർണായക തെളിവല്ല''; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വാദം ശരിവച്ച് സുപ്രീം കോടതി

മിന്നൽ പരിശോധന; 16,565 ലിറ്റര്‍ വെളിച്ചെണ്ണ പിടിച്ചെടുത്തു

‌സുരേഷ് ഗോപിയുടെ ഓഫിസ് അക്രമിച്ചത് അപലപനീയം: രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യയ്ക്ക് തീരുവ ചുമത്തിയത് മോസ്‌കോയ്ക്ക് തിരിച്ചടി: ട്രംപ്