ഗെയ്ൽ എക്സിക്യൂട്ടീവ് ഡയറക്‌ടർ - കെ.ബി. സിങ് 
India

കൈക്കൂലി കേസ്; ഗെയ്ൽ എക്സിക്യൂട്ടീവ് ഡയറക്‌ടർ അറസ്റ്റിൽ

ഗെയിൽ പദ്ധതിയുടെ കരാറുകൾക്കായി കെ.ബി. സിങ് കൈക്കൂലി വാങ്ങിയതായാണ് കേസ്

MV Desk

ന്യൂഡൽഹി: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയ്ൽ) എക്സിക്യൂട്ടീവ് ഡയറക്‌ടർ കെ.ബി. സിങിനെ കൈക്കൂലി കേസിൽ സിബിഐ അറസ്റ്റു ചെയ്തു. 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്.

ഗെയ്ൽ പദ്ധതിയുടെ കരാറുകൾക്കായി കെ.ബി. സിങ് കൈക്കൂലി വാങ്ങിയതായാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് ഡൽഹി, നോയിഡ, വിശാഖ പട്ടണം എന്നിവിടങ്ങളിൽ സിബിഐ റെയ്ഡ് നടത്തി. കേസിൽ സിങിനെ കൂടാതെ 4 പേരെകൂടി സിബിഐ അറസ്റ്റു ചെയ്തു.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി