India

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ് നിർബന്ധം; സംസ്ഥാനങ്ങൾക്ക് കർശന നിർദ്ദേശം നൽകി കേന്ദ്രം

ന്യൂഡൽഹി: ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ് നിർബന്ധമാക്കിയുള്ള ഉത്തരവ് നടപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് വീണ്ടും കർശന നിർദ്ദേശം നൽകി കേന്ദ്ര വിദ്യാഭാസ മന്ത്രാലയം. കേരളമടക്കം പല സംസ്ഥാനങ്ങളും നിർദ്ദേശം നടപ്പാക്കാത്ത സാഹചര്യത്തിലാണ് വീണ്ടും നിർദ്ദേശം നൽകിയത്. കേരളത്തിൽ നിലവിൽ കേന്ദ്രീയ വിദ്യാലയങ്ങൾ മാത്രമാണ് ആറു വയസെന്ന നിർദ്ദേശം പിൻതുടരുന്നത്.

2020 ൽ നടപ്പാക്കിയ ദേശീയ വിദ്യാഭാസ നയത്തിന്‍റെ അടിസ്ഥാനത്തിൽ 3 വയസിൽ കെജി, ആറു വയസിൽ ഒന്നാം ക്ലാസിൽ എന്നിങ്ങനെയാണ് വിദ്യാഭാസ നയം നടപ്പാക്കിയിരുന്നത്. ഈ നയം നടപ്പാക്കണമെങ്കിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ് പൂർത്തിയായിരിക്കണം. എന്നാൽ നിലവിൽ കേരളത്തിൽ 5 വയസിൽ തന്നെ ഒന്നാം ക്ലാസ് പ്രവേശനം നടപ്പാക്കി വരുന്നുണ്ട്.

സംസ്ഥാനത്തിലെ സർക്കാർ- എയ്ഡഡ് സ്കൂളുകളിലും സിബിഎസ്ഇ സ്കൂളുകളിലും മറ്റും 5 വയസിൽ തന്നെ ഒന്നാക്ലാസ് പ്രവേശനം ലഭിക്കുന്ന സാഹചര്യമാണുള്ളത്. അടുത്ത അധ്യായന വർഷത്തിലേക്കുള്ള പ്രവേശനം ആരെഭിച്ച സാഹചര്യത്തിൽ കൂടിയാണ് ആറു വയസ് എന്ന നിർദ്ദേശം കർ‌ശനമായി നടപ്പാക്കാൻ കേന്ദ്ര വിദ്യാഭാസമന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്.

പ്രശസ്‌ത സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഡ്രൈവിങ് ടെസ്റ്റ്: സർക്കുലർ റദ്ദാക്കണമെന്ന ഹർജി പരിഗണനയിൽ

അമേഠിയിലേക്ക് രാഹുലിന്‍റെ ഫ്ലക്സുകളും ബോർഡുകളും ; സസ്പെൻസ് അവസാനിപ്പിക്കാതെ കോൺഗ്രസ്

മേയർ ആര്യ രാജേന്ദ്രന് അശ്ലീലസന്ദേശം അയച്ചയാൾ അറസ്റ്റിൽ

തൃശൂരും മാവേലിക്കരയും ഉറപ്പിച്ച് സിപിഐ