India

കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം

അക്രമണത്തിൽ കാറിന്‍റെ മുൻഭാഗത്തെ ഗ്ലാസുകൾ തകർന്നിട്ടുണ്ട്

MV Desk

വെസ്റ്റ് ബംഗാൾ: കേന്ദ്രമന്ത്രി നിഷിത് പ്രമാണിക്കിന്‍റെ (Nisith Pramanik) വാഹനവ്യൂഹത്തിന് നേരെ ആക്രമണം. പശ്ചിമ ബംഗാളിലെ ദിൻഹതയിൽ വച്ചാണ് ആക്രമണമുണ്ടായത്. മന്ത്രി സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ കല്ലെറിയുകയും, കരിങ്കൊടി കാണിക്കുകയും ചെയ്തു.സംഭവത്തിൽ മന്ത്രിയുടെ വാഹനത്തിന്‍റെ ചില്ലുകൾ തകർത്തതായാണ് റിപ്പോർട്ടുകൾ. തുടർന്ന് അക്രമകാരികൾക്കുനേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ജനങ്ങളെ നിയന്ത്രിക്കുന്നതിനായാണ് കണ്ണീർ വാതകം പ്രയോഗിച്ചതെന്നാണ് പൊലീസ് പറയുന്നത്.

തൃണമൂൽ കോൺഗ്രസ് (Trinamool Congress) പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ബിജെപി ആരോപിക്കുന്നു. ആക്രമണകാരികളെ തൃണമൂൽ കോൺഗ്രസ് സംരക്ഷിക്കുകയാണെന്നു കേന്ദ്രമന്ത്രി നിഷിത് പ്രമാണക്ക് പറഞ്ഞു.കേന്ദ്രമന്ത്രിയുടെ വാഹനമാണ് ഇത്തരത്തിൽ ആക്രമിക്കപ്പെട്ടത്. അപ്പോൾ സാധാരണ ജനങ്ങളുടെ സ്ഥിതി എന്തായിരിക്കുമെന്നു ബിജെപി വക്താവ് ഷമിക്ക് ഭട്ടാചാര്യ ചോദിച്ചു. അക്രമണത്തിൽ കാറിന്‍റെ മുൻഭാഗത്തെ ഗ്ലാസുകൾ തകർന്നിട്ടുണ്ട്.

''ഇപ്പോൾ ആർക്കെങ്കിലും പ്രയോജനമാകുന്നെങ്കിൽ സന്തോഷം''; ജയിലിലെ തച്ചങ്കരിയുടെ താമസത്തെ പരിഹസിച്ച് ശ്രീലേഖ

1965 ഇന്ത്യ-പാക് യുദ്ധത്തിലെ വീരനായകൻ ഫ്ലൈറ്റ് ലെഫ്റ്റനന്‍റ് എ.ടി. കുക്ക് അന്തരിച്ചു; ആദരാഞ്ജലി അർപ്പിച്ച് വ്യോമസേന

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർഥി അറസ്റ്റിൽ, പിൻവലിക്കില്ലെന്ന് കോൺഗ്രസ്

വിദേശകാര്യ മന്ത്രി ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

"പിണറായി മാറിയാൽ എല്ലാവരുംകൂടി റിയാസിനെ ചവിട്ടിപ്പിഴിയും, അതാണ് ദുബായിൽ ബിസിനസ് തുടങ്ങാൻ പ്ലാനിട്ടത്"; കെ. മുരളീധരൻ