ഛത്തിസ്ഗഡിൽ ഏറ്റുമുട്ടൽ; 22 മാവോയിസ്റ്റുകളെ വധിച്ചു, സൈനികന് വീരമൃത്യു

 
file image
India

ഛത്തിസ്ഗഡിൽ ഏറ്റുമുട്ടൽ; 22 മാവോയിസ്റ്റുകളെ വധിച്ചു, സൈനികന് വീരമൃത്യു

വ്യാഴാഴ്ച രാവിലെ 7 മണിയോടെയാണ് ബിജാപുർ മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്

Namitha Mohanan

ബിജാപുർ: ഛത്തിസ്ഗഡ് ബിജാപുരിൽ മാവോയിസ്റ്റും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലിൽ 22 മാവോയിസ്റ്റുകളെ വധിക്കുകയും ഒരു സേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ.

വ്യാഴാഴ്ച രാവിലെ 7 മണിയോടെയാണ് ബിജാപുർ മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്തു നിന്നും വൻ ആയുധ ശേഖരം കണ്ടെത്തിയിട്ടുണ്ട്.

മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍റെ ഭാഗമായി ബിജാപുർ, ദന്തേവാഡ ജില്ലകളിലെ അതിർത്തി പ്രദേശങ്ങളിലെ ഗംഗലൂർ പൊലീസ് സ്റ്റേഷന് കീഴിൽ ഒരു സംയുക്ത സംഘത്തെ വിന്യസിച്ചിരുന്നു. ഇവർക്കെതിരെയായിരുന്നു മാവോയിസ്റ്റ് ആക്രമണം. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടലുകളും തെരച്ചിലും തുടരുകയാണ്.

ഇംഗ്ലണ്ടിനെ തകർത്ത് മരിസാനെ കാപ്പ്; ദക്ഷിണാഫ്രിക്ക ഫൈനലിൽ

മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ‍്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

മന്ത്രിസഭാ ഉപസമിതി മുഖം രക്ഷിക്കാനുള്ള തട്ടിക്കൂട്ട് പരിപാടി; സിപിഐയെ മുഖ‍്യമന്ത്രി പറ്റിച്ചെന്ന് സതീശൻ

മെസിയും അർജന്‍റീനയും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് മുഖ‍്യമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള സർക്കാർ തീരുമാനം ആത്മഹത‍്യാപരമെന്ന് കെ. സുരേന്ദ്രൻ