തമിഴ്നാട്ടിൽ കോഴിയിറച്ചി വില വർധിച്ചു
തിരുപ്പൂർ: തമിഴ്നാട്ടിൽ ചിക്കന്‍റെ വില കൂടി. വിപണിയിൽ കോഴിയിറച്ചിക്ക് കിലോയ്ക്ക് 400 രൂപയാണ് കൂടിയത്. രണ്ടാഴ്ചയ്ക്ക് മുൻപ് കിലോയ്ക്ക് 240 രൂപയായിരുന്നു. ഇതാണ് ഇപ്പോൾ കുത്തനെ കൂടിയിരിക്കുന്നത്. കോഴി കർഷകരുടെ സമരമാണ് വില കൂടാൻ കാരണമെന്നാണ് വിവരം.
തമിഴ്നാട്ടിൽ ഏകദേശം 19,000 കോഴി കർഷകരുണ്ട്.
ബ്രോയിലർ കോഴി വളർത്തുന്ന കമ്പനികൾ നൽകുന്ന തുച്ഛമായ വളർത്തുകൂലി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി ഒന്നുമുതൽ ഒരു വിഭാഗം കർഷകർ സമരത്തിലാണ്. തമിഴ്നാട്ടിലെ പ്രധാന കോഴി വളർത്തൽ കേന്ദ്രമായ പല്ലടത്ത് നിന്നുള്ള വിതരണം കുറഞ്ഞത് ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിലെ വിപണിയെ നേരിട്ട് ബാധിച്ചു.