എസ്ഐആർ നടപടികൾ അടിയന്തരമായി നിർത്തി വയ്ക്കാൻ നിർദേശിക്കണം; സുപ്രീം കോടതിയെ സമീപിച്ച് ചീഫ് സെക്രട്ടറി
ന‍്യൂഡൽഹി: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്‍റെ നടപടികൾ അടിയന്തരമായി നിർത്തി വയ്ക്കാൻ നിർദേശിക്കണമെന്നാവശ‍്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച് ചീഫ് സെക്രട്ടറി.
തദ്ദേശ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാവുന്നതു വരെ എസ്ഐആർ നടപടികൾ നിർത്തി വയ്ക്കണമെന്നാണ് ഹർജിയിൽ ആവശ‍്യപ്പെട്ടിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പും എസ്ഐആറും ഒരേ സമയം നടത്തിയാൽ ഭരണസ്തംഭനമുണ്ടാവുമെന്നും ചീഫ് സെക്രട്ടറിയുടെ ഹർജിയിൽ പറയുന്നു. അതേസമയം, സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് നടപടികൾ പുരോഗമിക്കുകയാണ്.