ഉത്തരാഖണ്ഡ് ധരാലിയിൽ മേഘവിസ്ഫോടനം; രക്ഷാപ്രവർത്തനം വെല്ലുവിളിയായി തുടരുന്നു

 
India

ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനം; രക്ഷാപ്രവർത്തനം വെല്ലുവിളിയായി തുടരുന്നു

അഞ്ച് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.

ധരാലി: ഉത്തരാഖണ്ഡിലെ ധരാലിയിലുണ്ടായ മേഘവിസ്ഫോടന ദുരന്തത്തിൽ രക്ഷാപ്രവർത്തനം വെല്ലുവിളിയായി തുടരുന്നു. ഇതുവരെ അഞ്ച് പേരുടെ മരണം മാത്രമാണ് സ്ഥിരീകരിച്ചത്. അറുപതിലേറെ ആളുകളെ ഇനിയും കണ്ടെത്താനുണ്ട്.

കൂടുതൽ സൈന്യവും കരസേനയുടെ എൻജിനീയറിങ് വിഭാഗവുമുള്ളപ്പെടെ വ്യാഴാഴ്ച തെരച്ചിൽ നടത്തും. ധരാലിയിലേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കാൻ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ഉൾപ്പെടെ കഠിന പരിശ്രമത്തിലാണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ധരാലിയിൽ തുടരുകയാണ്.

ഗംഗോത്രിക്ക് സമീപം കുടുങ്ങിയ മലയാളി സംഘത്തെ രക്ഷിക്കാൻ കാലാവസ്ഥ അനുകൂലമായാല്‍ ഉടന്‍ നടപടി തുടങ്ങുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. എന്നാൽ, മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്.

കോഴിക്കോട് വയോധികരായ സഹോദരിമാർ മരിച്ച സംഭവം: കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം; ആളപായമില്ല

ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട 2 വിദ്യാർഥികളും മരിച്ചു

ലോർഡ്സ് ടെസ്റ്റിലെ ഗില്ലിന്‍റെ ജേഴ്സിക്ക് ലേലത്തിൽ ലഭിച്ചത് പൊന്നും വില

കനത്ത മഴ; ഡൽഹിയിൽ 300 ഫ്ലൈറ്റുകൾ വൈകും